Month: September 2022
-
NEWS
കള്ളന് കഞ്ഞിവച്ചവൻ !!
കണ്ണൂര്‍: മോഷ്ടിക്കാനായി സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും തന്നെ കിട്ടിയില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന്‍ സ്ഥലം വിട്ടു. കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിനടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം സമീപത്തെ പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും കവര്‍ച്ച നടന്നിരുന്നു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.മോഷ്ടാവിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read More » -
Kerala
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. കെ സുധാകരന് ഒരുവട്ടം കൂടി അവസരം നല്‍കാന്‍ ധാരണയായി. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തന്നെ തെരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയാവുകയായിരുന്നു. കെ സുധാകരനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനും ധാരണയായതായാണ് റിപ്പോര്‍ട്ട്. നാളെയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറല്‍ബോഡി യോഗത്തിലാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക. സുധാകരനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത. ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂള്‍ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തെരഞ്ഞെടുപ്പും നടക്കുന്നത്. കേരളത്തിലെ ഇലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്
Read More » -
NEWS
പനി ബാധിച്ച് ഡോക്ടർ മരിച്ചു
ഓച്ചിറ: പനി ബാധിച്ച് ഡോക്ടർ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.
Read More » -
LIFE
എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 – ന്
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. കന്യാകുമാരി ജില്ലയിലെ പ്രൈംബ്യൂട്ടി സ്പോട്ടുകളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ പറളിയാർ വെള്ളച്ചാട്ടത്തിലെ വിസ്മയദൃശ്യങ്ങൾ അതിസാഹസികമായിട്ടായിരുന്നു ചിത്രീകരിച്ചത്. ഏഷ്യയിലെ ഏറ്റവും നീളവും ഉയരവും കൂടിയ മാത്തൂർ തൊട്ടിപ്പാലത്തിൽ (Mathur Basin Bridge ) നിന്നുള്ള മനോഹരങ്ങളായ പ്രകൃതി സൗന്ദര്യവും ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ തോട്ടങ്ങളിലൊന്നായ വൈകുണ്ഠം പ്ളാന്റേഷനിൽ വെച്ച് ചിത്രീകരിച്ച പ്രധാന രംഗങ്ങളുമെല്ലാം പ്രേക്ഷകന് സമ്മാനിക്കുന്നത് കാഴ്ച്ചയുടെ സുന്ദരമുഹൂർത്തങ്ങളാണ്. ജാസ്സി ഗിഫ്റ്റിന്റെ അതിമനോഹരമായ ഇംഗ്ളീഷ് ഗാനവും ഒപ്പം സുജാത മോഹൻ ആലപിച്ച മെലഡി ഗാനവും ചിത്രത്തിന്റെ എടുത്തു പറയാവുന്ന ഹൈലൈറ്റാണ്. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി…
Read More » -
NEWS
ട്രെയിനുകൾ വഴി തിരിച്ചു വിടും
പാലക്കാട്: കോയമ്ബത്തൂര്‍ ജങ്ഷനും പോത്തനൂര്‍ ജങ്ഷനുമിടയില്‍ നിര്‍മാണപ്രവൃത്തികൾ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ചില ട്രെയിനുകള്‍ ഇരുഗൂര്‍ ജങ്ഷന്‍ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബര്‍ 18 വരെയാണ് നിയന്ത്രണം. 22815 ബിലാസ്പുര്‍ ജങ്ഷന്‍–-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 12, 19, 26, ഒക്ടോബര്‍ 3,10,17 ഇരുഗൂര്‍ ജങ്ഷന്‍ –-പോത്തനൂര്‍ ജങ്ഷന്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക. 22670- പട്ന ജങ്ഷന്‍ –-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 13, 20, 27, ഒക്ടോബര്‍ 4,11,18 തീയതികളിലും 07189 സെക്കന്തരാബാദ് ജങ്ഷന്‍–-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 16, 23, 30 ഒക്ടോബര്‍ 7,14 തീയതികളിലും ഈ റൂട്ടിലാകും സര്‍വീസ് നടത്തുക.
Read More » -
NEWS
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പിണറായി വിജയൻ വീണ്ടും കര്‍ണാടകയിൽ
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കര്‍ണാടകയിലെത്തുന്നു. ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ 18-ന് നടക്കുന്ന സിപിഎം. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, കര്‍ണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ബിജെപിയുടെയും ആര്‍.എസ്.എസിന്റെയും അതിശക്തമായ എതിര്‍പ്പ് അവഗണിച്ച് 2017ലാണ് പിണറായി അവസാനം കർണാടകയിലെത്തിയത്. വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനവുമായിരുന്നു പരിപാടികള്‍. കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കും ഹര്‍ത്താലിനുമിടെ സംഘപരിവാര്‍ബിജെപി സംഘടനകള്‍ക്കു മറുപടിയുമായാണ് പിണറായി അന്ന് മംഗളുരുവിലെത്തിയത്. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാര്‍ അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ ബിജെപി നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. കെ…
Read More » -
NEWS
കുവൈത്തിൽ തമിഴ്നാട് സ്വദേശിയെ വെടിവച്ചു കൊന്നു
കുവൈത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തൊഴിലുടമ വെടിവെച്ചു കൊന്നു. തിരുവാരൂര്‍ സ്വദേശിയായ മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്.കുവൈത്തിൽ എത്തിയതിന്റെ നാലാം ദിവസമാണ് മുത്തുകുമാരന്‍ കൊല്ലപ്പെട്ടത്. ഡ്രൈവർ ജോലിക്ക് എന്ന പേരില്‍ എത്തിച്ച് ആടുമേയ്‌ക്കൽ ആണ് ജോലി എന്നറിഞ്ഞതോടെ സഹായം തേടി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. മുത്തുകുമാരന്റെ നീക്കം മനസ്സിലാക്കിയ തൊഴിലുടമ തൊഴുത്തിനകത്തിരുന്ന എയര്‍ റൈഫിള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അല്‍ അഹ്മദിലെ മരുഭൂമിയിലെ മസ്‌റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാര്‍പ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണ് ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നല്‍കി.3നു കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതല്‍ ഫോണില്‍ കിട്ടുന്നില്ലായിരുന്നു. 9നാണു മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ അറിഞ്ഞത്. 2 മക്കളുണ്ട്.
Read More » -
Kerala
തിരുപുറത്ത് ഷീനാ ദാസ് തന്നെ താരം, എൽ.ഡി.എഫിൻ്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസത്തെ പ്രസിഡണ്ട് തന്നെ പിന്തുണച്ചു
തിരുവനന്തപുരം ജില്ലയിലെ തിരുപുറം പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. സമാജ് വാദി പാർട്ടിയുടെ ഏക അംഗം ഷീനാ ആന്റണിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഷീനാ ആന്റണിക്ക് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നൽകിയിരുന്നു. എന്നാൽ എൽഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പുതിയ യുഡിഎഫ് ഭരണ സമിതിയിലും ഷീനാ ആന്റണിയെ പഞ്ചായത്ത് പ്രസിഡൻറാക്കി. ഈ ധാരണയോടെയാണ് ഇവർ യു ഡി എഫ് അവിശ്വാസത്തെ പിന്തുണച്ചത്. ഏറെക്കാലമായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശപ്രകാരം നടന്നതെരഞ്ഞെടുപ്പിലാണ് അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്ക് ഷീനാദാസ് വിജയിച്ചത്. പ്രസിഡൻ്റുമായി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുദാസ്, എൽ അഖിൽ. ആർ. എസ്, അനിൽകുമാർ, ഷീനാ ആൽവിൻ, വസന്ത, പ്രിയ പി. ആർ, ഓമനക്കുട്ടൻ, സുദേവൻ, സാബു, സന്തോഷ്,…
Read More » -
Kerala
‘കാര്യം നിസ്സാരം, പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളു കേരളത്തിൽ’: നടന്‍ ഹരീഷ് പേരടി
പ്രളയത്തെയും പേമാരിയെയും കോവിഡിനെയും ലോക്ഡൗണിനെയും കാൾ ഏറെ ഇപ്പോൾ കേരളത്തെ അലട്ടുന്ന പ്രശ്നം തെരുവ് നായകളുടെ ശല്യമാണ്. കേരളമാകെ ഭീതിയും അസ്വസ്ഥതയും പടർത്തി അതിരൂക്ഷമായി നിറഞ്ഞു നിൽക്കുകുകയാണ് ഈ പ്രശ്നം. നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ മൃഗസ്നേഹികളുടെ പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട് താനും. ഈ സാഹചര്യത്തില്‍ പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും കൂടി വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നനമേയുള്ളു കേരളത്തില്‍ എന്ന് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണ രൂപം: “പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍. പിന്നെ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു. കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്. പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി…
Read More » -
India
പുണെയിൽ ട്രക്ക് സ്കൂട്ടറിൽ ഇടിച്ച് മലയാളി വനിതാ ഡോക്ടർ മരിച്ചു
പുണെ: വീട്ടിൽ നിന്നു ക്ലിനിക്കിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രക്ക് സ്കൂട്ടറിൽ ഇടിച്ച് മലയാളി വനിതാ ഡോക്ടർ ജെയ്‌ഷ (27) പുണെയിൽ മരിച്ചു. മംഗളൂരു ചിറയിൽ ജോൺ തോമസ് ആണു പിതാവ്. ഭർത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസ് തിരുവല്ല കുറ്റൂർ സ്വദേശിയാണ്. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ് ജെയ്‌ഷ. അപകടത്തിനു ശേഷം ട്രക്ക് നിർത്താതെ പോയി. ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ സംസ്കാരം.
Read More »