തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരുമെന്ന് റിപ്പോര്‍ട്ട്. കെ സുധാകരന് ഒരുവട്ടം കൂടി അവസരം നല്കാന് ധാരണയായി. കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തന്നെ തെരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയാവുകയായിരുന്നു. കെ സുധാകരനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനും ധാരണയായതായാണ് റിപ്പോര്‍ട്ട്.
നാളെയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറല്‍ബോഡി യോഗത്തിലാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക. സുധാകരനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന് ഒറ്റവരി പ്രമേയം പാസാക്കാനാണ് സാധ്യത. ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂള്‍ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തെരഞ്ഞെടുപ്പും നടക്കുന്നത്. കേരളത്തിലെ ഇലക്ഷന് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്