NEWS

ട്രെയിനുകൾ വഴി തിരിച്ചു വിടും

പാലക്കാട്:  കോയമ്ബത്തൂര്‍ ജങ്ഷനും പോത്തനൂര്‍ ജങ്ഷനുമിടയില്‍ നിര്‍മാണപ്രവൃത്തികൾ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ചില ട്രെയിനുകള്‍ ഇരുഗൂര്‍ ജങ്ഷന്‍ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ഒക്ടോബര്‍ 18 വരെയാണ് നിയന്ത്രണം. 22815 ബിലാസ്പുര്‍ ജങ്ഷന്‍–-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 12, 19, 26, ഒക്ടോബര്‍ 3,10,17 ഇരുഗൂര്‍ ജങ്ഷന്‍ –-പോത്തനൂര്‍ ജങ്ഷന്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക. 22670- പട്ന ജങ്ഷന്‍ –-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 13, 20, 27, ഒക്ടോബര്‍ 4,11,18 തീയതികളിലും 07189 സെക്കന്തരാബാദ് ജങ്ഷന്‍–-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്സ്പ്രസ് 16, 23, 30 ഒക്ടോബര്‍ 7,14 തീയതികളിലും ഈ റൂട്ടിലാകും സര്‍വീസ് നടത്തുക.

Back to top button
error: