Month: September 2022
-
India
പൂഞ്ചില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സാജിയാനില്‍ നിന്നും മന്‍ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചു.
Read More » -
Kerala
കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ
കണ്ണൂര്‍: ജില്ലയില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ അനിതയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും. ഇന്നലെ ചാലയിലാണ് പേവിഷബാധയേറ്റ പശു ചത്തത്. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേവിഷബാധയേറ്റത്. എന്നാല്‍, പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥതകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കറവയുള്ള പശുവായിരുന്നു. മേയര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
Kerala
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. തുടര്‍ച്ചയായി 20 ദിവസത്തെ മഴക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷം വീണ്ടും പൊതുവെ ദുര്‍ബലമായി. ഒറ്റപ്പെട്ട ഇടവിട്ടുള്ള മഴ തുടരും. അടുത്ത ഒരാഴ്ച ഈ സ്ഥിതി തുടരാനാണ് സാധ്യത. നിലവില്‍ മധ്യപ്രദേശിന് മുകളില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നു. ഈ മാസം 19 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – ബംഗാള്‍ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ട് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. പ്രഥമിക സൂചന പ്രകാരം കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാസര്‍ഗോഡും കണ്ണൂരും ഇന്നും നാളെയും കൂടുതല്‍ മേഖലയില്‍ ഇടവിട്ടുള്ള മഴ സാധ്യത ഉണ്ട്. അടുത്ത 5 ദിവസത്തേക്ക് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല
Read More » -
Kerala
ഡി.സി.സി. ഓഫീസിന് പൂശിയത് ബി.ജെ.പിയുടെ നിറം!
തൃശ്ശൂര്‍: ഡി.സി.സി. ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബി.ജെ.പി. പതാകയുടെ നിറമായി! അബദ്ധം പറ്റിയത് മനസിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു. തൃശൂര്‍ ഡി.സി.സി. ഓഫീസ് പെയിന്റ് ചെയ്തപ്പോഴാണ് വന്‍ അമളി പിണഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡി.സി.സി. ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മുതല്‍ പെയിന്റ് അടി തുടങ്ങി. പക്ഷെ, പെയിന്റ് അടിച്ച് കഴിഞ്ഞപ്പോഴാണ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധം വ്യക്തമായത്. ഓഫീസിന് പച്ചയും കാവിയും മാത്രമായി നിറം. അബദ്ധം പറ്റിയത് മനസിലായപ്പോള്‍ നേതാക്കള്‍ പിന്നെ ഒന്നും നോക്കിയില്ല, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിച്ചു. അടിയന്തിരമായി കെട്ടിയത്തിന്റെ പെയിന്റ് മാറ്റി അടിക്കാന്‍ നിര്‍ദ്ദേശിച്ചു.
Read More » -
Breaking News
ഗുജറാത്ത് തീരത്ത് 200 കോടിയുടെ പാക് ലഹരി പിടിച്ചു
അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയില്‍. തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടും ബോട്ടില്‍ ഉള്ള പാക് പൗരന്മാരെയും അല്‍പ സമയത്തിനകം തീരത്തേക്ക് എത്തിക്കും. 6 പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് തീര സംരക്ഷണ സേന വ്യക്തമാക്കി. കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ച് ശേഷം ഇവരെ ചോദ്യം ചെയ്യും.
Read More » -
Breaking News
ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്
പനജി: ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എം.എല്‍.എമാരാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം എം.എല്‍.എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
Read More » -
Crime
ഫഡ്നാവിസിന്റെ ഭാര്യയുടെ ഫെയ്സ്ബുക്കില്‍ അസഭ്യ കമന്റ്: അമ്പതുകാരി അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയുടെ ഫെയ്സ്ബുക്കില്‍ പേജില്‍ അപകീര്‍ത്തികരവും അസഭ്യവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത് അമ്പതുകാരിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത ഫഡ്നാവിസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ രണ്ടു വര്‍ഷമായി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് സ്മൃതി പഞ്ചല്‍ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് 53 വ്യാജ ഫെയ്സ്ബുക്ക് ഐഡികളും 13 ജിമെയില്‍ അക്കൗണ്ടുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Read More » -
India
രാഹുല്‍ ഗാന്ധി ശിവഗിരി മഠത്തില്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ശിവഗിരി സന്ദര്‍ശിച്ചു. രാവിലെ ആറരയോടെയാണ് സന്ദര്‍ശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാര്‍ഥന നടത്തിയ രാഹുലിന് സ്വാമിമാര്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി. ഗുരുദേവന്റെ പുസ്തകങ്ങളും സമ്മാനിച്ചു. ക്ഷണിക്കപ്പെടാതെ തന്നെ രാഹുല്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും ശിവഗിരിയിലെത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണ്. ഇതില്‍ രാഷ്ട്രീയമില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കി. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. നാവായിക്കുളത്ത് നിന്ന് തുടങ്ങുന്ന പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരില്‍ സമാപിക്കും. ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് ചാത്തന്നൂരില്‍നിന്ന് തുടങ്ങുന്ന രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കില്‍ സമാപിക്കും. ഇവിടെ പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വടക്കേവിള യൂന്നുസ് എന്‍ജിനീയറിങ് കോളജിലാണ് രാഹുലും പദയാത്രികരും അന്തിയുറങ്ങുക. ഇക്കഴിഞ്ഞ ഏഴിന് കന്യാകുമാരിയില്‍ നിന്ന് യാത്ര തുടങ്ങി…
Read More » -
Kerala
പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു
പാലക്കാട്: മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. 15 വയസ് പ്രായമുള്ള പിടിയാനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുത പ്രവാഹമുള്ള കുരുക്കാണ് അപകടം വരുത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ നെല്‍പ്പാടത്താണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയിരുന്നതാണ്. മനുഷ്യര്‍ക്ക് ഉള്‍പ്പെടെ ജീവഹാനി സംഭവിക്കാവുന്ന മട്ടിലുള്ള കെണിയാണെന്ന് വനംവകുപ്പ് പറഞ്ഞു
Read More » -
Breaking News
രാഹുലിന്റെ യു.പി. പര്യടനം അഞ്ചു ദിവസമാക്കി
ന്യൂഡല്‍ഹി: വലിയ വിമര്‍ശനം ഉന്നയിക്കുകയും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ചു ദിവസമായി നീട്ടി. കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്ന യാത്ര ബിജെപി ഭരിക്കുന്ന യുപിയില്‍ രണ്ടു ദിവസം മാത്രമേയുള്ളൂവെന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്. യുപിയില്‍ യാത്ര അഞ്ചു ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍, സിപിഎം വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്പു തന്നെ യാത്ര പുനക്രമീച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുപിയില്‍ ആദ്യം തന്നെ അഞ്ചു ദിവസമാണ് പര്യടനം തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടുന്നതിനുള്ള അസാധാരണമായ മാര്‍ഗം എന്ന തലക്കെട്ടോടെ, യാത്രയെ വിമര്‍ശിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു.
Read More »