LIFEMovie

എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 – ന്

 

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു. കന്യാകുമാരി ജില്ലയിലെ പ്രൈംബ്യൂട്ടി സ്പോട്ടുകളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ പറളിയാർ വെള്ളച്ചാട്ടത്തിലെ വിസ്മയദൃശ്യങ്ങൾ അതിസാഹസികമായിട്ടായിരുന്നു ചിത്രീകരിച്ചത്. ഏഷ്യയിലെ ഏറ്റവും നീളവും ഉയരവും കൂടിയ മാത്തൂർ തൊട്ടിപ്പാലത്തിൽ (Mathur Basin Bridge ) നിന്നുള്ള മനോഹരങ്ങളായ പ്രകൃതി സൗന്ദര്യവും ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ തോട്ടങ്ങളിലൊന്നായ വൈകുണ്ഠം പ്ളാന്റേഷനിൽ വെച്ച് ചിത്രീകരിച്ച പ്രധാന രംഗങ്ങളുമെല്ലാം പ്രേക്ഷകന് സമ്മാനിക്കുന്നത് കാഴ്ച്ചയുടെ സുന്ദരമുഹൂർത്തങ്ങളാണ്.

ജാസ്സി ഗിഫ്റ്റിന്റെ അതിമനോഹരമായ ഇംഗ്ളീഷ് ഗാനവും ഒപ്പം സുജാത മോഹൻ ആലപിച്ച മെലഡി ഗാനവും ചിത്രത്തിന്റെ എടുത്തു പറയാവുന്ന ഹൈലൈറ്റാണ്. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Back to top button
error: