പുണെ: വീട്ടിൽ നിന്നു ക്ലിനിക്കിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രക്ക് സ്കൂട്ടറിൽ ഇടിച്ച് മലയാളി വനിതാ ഡോക്ടർ ജെയ്‌ഷ (27) പുണെയിൽ മരിച്ചു. മംഗളൂരു ചിറയിൽ ജോൺ തോമസ് ആണു പിതാവ്. ഭർത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസ് തിരുവല്ല കുറ്റൂർ സ്വദേശിയാണ്. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ് ജെയ്‌ഷ.
അപകടത്തിനു ശേഷം ട്രക്ക് നിർത്താതെ പോയി. ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ സംസ്കാരം.