Month: September 2022

  • Pravasi

    മനസ്സമാധാനത്തിനായി 63കാരന്‍ വിവാഹം ചെയ്തത് 53 തവണ !

    റിയാദ്: അന്‍പത്തിമൂന്ന് തവണ വിവാഹം കഴിച്ചുണ്ടെന്ന അവകാശവാദവുമായി സൗദി പൗരന്‍. സ്ഥിരതയും മനസ്സമാധാനവുമാണ് ലക്ഷ്യമെന്നും വ്യക്തിപരമായ സന്തോഷങ്ങള്‍ക്ക് വേണ്ടിയല്ല പലതവണ വിവാഹം ചെയ്തതെന്നും സൗദി പൗരന്‍ പറഞ്ഞു. സൗദി ടെലിവിഷന്‍ ചാനലായ ‘എംബിസി’യോടെയാണ് 63കാരനായ അബു അബ്ദുല്ല വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ ഇദ്ദേഹത്തിന് ഒരു ഭാര്യയാണുള്ളത്. ഇനി വിവാഹത്തിനില്ലെന്നും ഇപ്പോഴുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തന്നെക്കാള്‍ ആറു വയസ്സ് കൂടുതലുള്ള യുവതിയെയാണ് അന്ന് വിവാഹം ചെയ്തത്. ‘ആദ്യം വിവാഹിതനായപ്പോള്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു പ്രായം. ഇക്കാര്യം ആദ്യ ഭാര്യയെയും അറിയിച്ചിരുന്നു’- അബു അബ്ദുല്ല വിശദമാക്കി. പിന്നീട് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ മൂന്നാമതും തുടര്‍ന്ന് വിവാഹിതനായി. ശേഷം ആദ്യ മൂന്ന് ഭാര്യമാരില്‍ നിന്നും ബന്ധം വേര്‍പെടുത്തി. പിന്നീട് 50…

    Read More »
  • India

    ഇഡി കേസ്: സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് കുടുംബം, എതിര്‍ത്ത് ഇഡി

    ദില്ലി: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പൻ ജയിലില്‍ തുടരുമെന്ന് ജയില്‍ അധികൃതർ. ഈ മാസം 19 നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. കേസില്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കുന്നതിനെ ഇഡി എതിര്‍ത്തു. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ ആണ് എതിർത്തത്. അതേസമയം  കാപ്പൻ ഹാത്രസിലേക്ക് പോയ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരായ  ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി…

    Read More »
  • Kerala

    ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവം; ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു

    തിരുവനന്തപുരം: ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻന്‍റ് ചെയ്ത നടപടിയും നാല് താൽക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിൻവലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ തീരുമാനം. ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത്. ജോലിയെല്ലാം നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച…

    Read More »
  • NEWS

    തൊഴിലാളി ഐക്യം സിന്ദാബാദ്… ഇത് കേരളത്തിൽ മാത്രമല്ല അങ്ങ് ജർമനിയിലും അങ്ങനെയാണ്; പൈലറ്റുമാരുടെ സമരം വിജയിച്ചു; മയപ്പെട്ട് കമ്പനി, ശമ്പളം കൂട്ടി നല്‍കും

    ദില്ലി: ശമ്പള വർധനയ്‌ക്കായി ആവർത്തിച്ചുള്ള പൈലറ്റുമാരുടെ സമരത്തിന് ശേഷം  ജർമ്മനിയിലെ ലുഫ്താൻസ എയർലൈൻസ് ഗ്രൂപ്പ് ശമ്പള വർദ്ധനവ് നല്കാൻ തീരുമാനമായി.  കോക്ക്പിറ്റ് ജീവനക്കാരുടെ അടിസ്ഥാന പ്രതിമാസ ശമ്പളം രണ്ട് ഘട്ടങ്ങളിലായി 490 യൂറോ വർദ്ധിപ്പിക്കും. സെപ്റ്റംബർ 2-ന് പൈലറ്റുമാരുടെ പണിമുടക്ക് കാരണം ലുഫ്താൻസ 800-ലധികം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 1.3 ലക്ഷം യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടിലായി. ദില്ലി എയർപോർട്ടിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കും പറക്കാനിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ 700 യാത്രക്കാർ ടെർമിനലിനുള്ളിൽ പ്രതിഷേധിച്ചു. സെപ്തംബർ 9 ന് രാത്രിയിൽ, യാത്രക്കാർ ദില്ലി വിമാനത്താവളത്തിൽ ശക്തമായി പ്രതിഷേധിച്ചു. അന്ന് വൈകുന്നേരത്തോടെ ടെർമിനലിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. ഭാഗ്യവശാൽ, സെപ്റ്റംബർ 7, 8 തീയതികളിൽ രണ്ടാം പണിമുടക്കിനുള്ള ആഹ്വാനം പൈലറ്റുമാർ ഉപേക്ഷിച്ചു. 5.5 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്, ലുഫ്താൻസ പൈലറ്റുമാർ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് പൈലറ്റുമാരുടെ യൂണിയൻ വെറൈനിഗംഗ് കോക്ക്പിറ്റ് (വിസി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ…

    Read More »
  • Kerala

    ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നുവെന്നു, യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണ്, ഗുണമൊന്നുമില്ല; കെ. സുധാകരന്‍

    തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സിപിഎമ്മിന്റെ ഭയപ്പാടാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. ജോഡോ യാത്ര മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടിവരികയാണ്. ഉജ്വല വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് പരിഹസിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന്ചൂണ്ടിക്കാട്ടി. കടമെടുത്ത് ഓവർ ട്രാഫ്റ്റ് പരിധിയും കഴിഞ്ഞ് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടാഴ്ചത്തെ വിദേശ സന്ദർശനത്തിന് പോകുന്നതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കുള്ള യഥാർത്ഥ ബദൽ രാഹുൽ ​ഗാന്ധിയാണ്. കേരളത്തിലും…

    Read More »
  • Crime

    തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസ്: ഒരാൾ അറസ്റ്റിൽ

    തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കള്‍ രാത്രി ഒമ്പതരയ്ക്കാണ് കാട്ടായിക്കോണം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാറിൽ ബൈക്ക് ഉരസിയെന്ന പേരിൽ മദ്യപസംഘം ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • Business

    ഗൾഫ് രാജ്യങ്ങൾ കൂടുതൽ എണ്ണയിതര വരുമാന മേഖലകൾ കണ്ടെത്തണമെന്ന് മൂഡീസ്

    ദുബൈ: ഗൾഫ് രാജ്യങ്ങൾ കൂടുതൽ എണ്ണയിതര വരുമാന മേഖലകൾ കണ്ടെത്തണമെന്ന് പ്രമുഖ അന്താരാഷ്‍ട്ര റേറ്റിങ് സ്ഥാപനമായ മൂഡീസ്. രണ്ട് വര്‍ഷത്തിനകം എണ്ണ വില ബാരലിന് 50 മുതൽ 70 ഡോളര്‍ വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത രണ്ട് വ‍ര്‍ഷങ്ങൾ കൊണ്ട് ഗൾഫ് രാജ്യങ്ങൾ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനം ഈ വര്‍ഷം എത്തുമെന്നാണ് മൂഡീസിന്റെ കണക്ക് കൂട്ടല്‍. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക വളര്‍ച്ചയ്‍ക്ക് വഴിയൊരുക്കും. അടുത്ത മൂന്നു വര്‍ഷം യുഎഇയും സൗദി അറേബ്യയും ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിഡിപിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. യുഎഇ, സൗദി,ഖത്തര്‍, ഒമാൻ എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ 2024ൽ എണ്ണവില അമ്പത് ഡോളര്‍ വരെ താഴാനുള്ള സാധ്യത…

    Read More »
  • Kerala

    പൊട്ടിപ്പൊളിഞ്ഞ് റോഡുകള്‍, 4 ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടി ഹൈക്കോടതി

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ സംഭവത്തില്‍ നാല് ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാരാണ് ഹൈക്കോടതിക്ക് വിശദീകരണം നല്‍കേണ്ടത്. 20 ദിവസം മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ചു അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും പൊലിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ ശക്തന്‍ ബസ്റ്റാന്റിന് സമീപത്ത് റോഡ് പൊളിഞ്ഞതിലും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നേരെത്തെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികള്‍ അടച്ച ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുട്ടമശേരി ഭാ?ഗം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ് ഇവിടെ. ഹൈക്കോടതി വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാഗവും വീണ്ടും കുഴിയായി. മോശം അവസ്ഥയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ…

    Read More »
  • Kerala

    തെരുവ് നായ ശല്യം രൂക്ഷം; വളർത്ത് മുയലുകളെ കടിച്ചു കൊന്നു

    കൊച്ചി: എറണാകുളം കോതമംഗലത്ത് തെരുവ് നായക്കളുടെ ആക്രമണത്തിൽ ആറ് വളർത്ത് മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. താജ് എന്നയാളുടെ ആറ് മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് തെരുവ് നായക്കൾ മുയലുകളെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു. സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. തെരുവ് നായകള്‍ക്കെതിരായ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ നാട്ടുകാര്‍ സ്വന്തം നിലയില്‍ നായകള്‍ക്കെതിരെ തിരിയുന്നതിന്‍റെ സൂചനകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കൊച്ചി എരൂരില്‍ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അഞ്ച് തെരുവ് നായകളാണ് ചത്തത്. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു.

    Read More »
  • India

    കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സിപിഎം; മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി എന്നിവര്‍ പങ്കെടുക്കും

    ബംഗളൂരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സിപിഎം. സെപ്റ്റംബര്‍ 18നാണ് റാലിയും പൊതുയോഗവും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ കര്‍ണാടക സിപിഎം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള എം എ ബേബിയും പൊതുയോഗത്തില്‍ സംസാരിക്കും. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംബന്ധിച്ചുള്ള സിപിഎമ്മിന്‍റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു. ഈ സാഹചര്യത്തില്‍ ബിജെപി…

    Read More »
Back to top button
error: