Month: September 2022

  • Breaking News

    ”നിയമസഭയിലെ കൈയാങ്കളി തുടങ്ങിവെച്ചത് യു.ഡി.എഫ്, വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, ശിവന്‍കുട്ടിയെ തല്ലിവീഴ്ത്തി ബോധം കെടുത്തി”

    തിരുവനന്തപുരം: നിയമസഭ കൈയാങ്കളിയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനറും കേസിലെ പ്രതിയുമായ ഇ.പി ജയരാജന്‍. കൈയാങ്കളി തുടങ്ങിവെച്ചത് യു.ഡി.എഫുകാരാണെന്നും എല്‍.ഡി.എഫുകാര്‍ അത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. വി. ശിവന്‍കുട്ടിയെ യു.ഡി.എഫുകാര്‍ തല്ലിവീഴ്ത്തി ബോധം കെടുത്തി, വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു. രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംഭവം കേസാക്കിയതെന്നും ജയരാജന്‍ ആരോപിച്ചു. നിയമസഭാ കൈയാങ്കളിക്കേസ് ഇന്നലെ കോടതി പരിഗണിപ്പോള്‍ ഇ.പി ജയരാജന്‍ ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും ഹാജരായിരുന്നു. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍, പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി അന്ന് തീരുമാനിക്കും അസുഖംമൂലമാണ് ഇ.പി ജയരാജന്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അടുത്ത തവണ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍…

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി എ.കെ.ജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ സംസ്ഥാനത്ത് തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവെപ്പിന് ശേഷം നായകളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെപ്പ്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.  

    Read More »
  • Kerala

    കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി; വളര്‍ത്തുനായ അടക്കം നാല് നായ്ക്കള്‍ ചത്തു

    തിരുവനന്തപുരം: കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്ന് വളര്‍ത്തുനായ അടക്കം നാലു നായ്ക്കള്‍ ചത്തു. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് നാനോയെന്ന വളര്‍ത്തു നായയടക്കം ചത്തത്. രാവിലെ നടത്താന്‍ കൊണ്ടു പോയപ്പോഴാണ് വളര്‍ത്തുനായ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയില്‍ കാറിലെത്തിയ സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ വിഷം വെക്കാന്‍ ആളെത്തിയിരുന്നുവെന്നും സംശയം തോന്നിയതിനാല്‍ വിഷം കലര്‍ന്ന ഭക്ഷണം എടുത്ത് കളഞ്ഞിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. യാതൊരു ശല്യവുമുണ്ടാക്കാതിരുന്ന നായ്ക്കളെയാണ് വിഷം വെച്ച് കൊന്നതെന്ന് സമീപവാസികള്‍ പറയുന്നു. തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവിവഴി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചു.  

    Read More »
  • Kerala

    ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി, ആകെ 54 വില്ലകൾ; ആദ്യം പൊളിച്ചത് 2 വില്ലകൾ

    ആലപ്പുഴ: വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിച്ചത്. റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. നടപടികൾക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ, നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കാനാണു തീരുമാനം. റിസോർട്ട് നിർമിക്കാൻ കൈയേറിയ സ്ഥലം കഴിഞ്ഞദിവസം കളക്ടർ സർക്കാരിലേക്കേറ്റെടുത്തിരുന്നു. പട്ടയമുള്ള സ്ഥലം റിസോർട്ട് ഉടമകൾക്കുള്ളതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം സംഭവം  റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ റിസോർട്ട് ജീവനക്കാര്‍ തടഞ്ഞു. ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നൽകി. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. ഇതിൽ നീന്തൽക്കുളങ്ങൾ…

    Read More »
  • Breaking News

    അടിവാരത്ത് വീടിന് നേര്‍ക്ക് രാത്രി വെടിവയ്പ്

    കോഴിക്കോട്: അടിവാരം പൊട്ടിക്കയ്യില്‍ വീടിന് നേരെ വെടിവെപ്പ്. പുത്തന്‍പുരയില്‍ മണിയുടെ വീടിനു നേരെയാണ് വെടിവെപ്പുണ്ടായത്. വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത പറമ്പില്‍ നിന്നും നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വേട്ടയ്ക്ക് പോയവരുടെ തോക്കില്‍ നിന്നാകാം വെടിയുതിര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • സംസ്ഥാനത്ത് 170 ഹോട്ട്‌സ്‌പോട്ടുകള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി. 14 ജില്ലകളിലായി 170 ഹോട്ട്സ്പോട്ടുകളുടെ പട്ടികയാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് തെരുവുനായ കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടായി പരിഗണിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ടുകള്‍. 28 എണ്ണം. രണ്ടാംസ്ഥാനം പാലക്കാടാണ്. 26 ഹോട്ട് സ്പോട്ടുകള്‍. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 19 ഹോട്ട്സ്പോട്ടുകള്‍ വീതമുണ്ട്. എറണാകുളത്ത് 14, തൃശൂര്‍ 11, കോഴിക്കോട് 11, മലപ്പുറം 10, പത്തനംതിട്ട എട്ട്, കണ്ണൂര്‍ എട്ട്, വയനാട് ഏഴ്, കോട്ടയം അഞ്ച്, കാസര്‍ഗോഡ് മൂന്ന്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് 2019 ല്‍ നടത്തിയ സര്‍വെ പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായകളും ഒമ്പതു ലക്ഷം വളര്‍ത്തുമൃഗങ്ങളുമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ, ഇതില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. തെരുവ് നായ്ക്കള്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍…

    Read More »
  • Crime

    ഓണാഘോഷത്തിനിടെ പീഡനശ്രമം; ബാഞ്ച് സെക്രട്ടറി അറസ്റ്റില്‍

    കാസര്‍ഗോഡ്: ഓണാഘോഷത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍ഗോഡ് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി. സ്‌കൂളിലെ ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍, വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയിരുന്നു. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍ഗോട്ട് തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്. കാസര്‍കോട് ആണൂരില്‍വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, കേസില്‍ പ്രതിയായതിന് പിന്നാലെ പാര്‍ട്ടി ബാലചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.    

    Read More »
  • Kerala

    പാലക്കാട് കൃഷിയിടത്തില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

    പാലക്കാട്: എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചു. കുന്നുകാടം മേച്ചില്‍പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വീനിത് താമസിക്കുന്ന വീടിന്റെ സമീപത്തെ കൃഷിയിടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. സ്ഥല ഉടമ തന്നെയാകാം കെണിവച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി വിനീത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് ഏറെ നാളായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മുണ്ടുരില്‍ 15 വയസുള്ള പിടിയാനയും പന്നിക്കെണിയില്‍ ഷോക്കേറ്റ് ചരഞ്ഞിരുന്നു. ഈ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചത്.

    Read More »
  • Local

    തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ വീട്ടില്‍ക്കയറി കടിച്ചു

    മലപ്പുറം: നിലമ്പൂരില്‍ വീട്ടില്‍കയറി തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് തലാപ്പില്‍ ചിരുതയെ ആണ് ആക്രമിച്ചത്. കുളി കഴിഞ്ഞ് വീട്ടുവരാന്തയില്‍ ഇരിക്കവെ വൈകുന്നേരമാണ് സംഭവം. മുറ്റത്ത് കിടന്ന വളര്‍ത്തു നായയെ ആക്രമിക്കാന്‍ രണ്ട് തെരുവ് നായ്ക്കള്‍ ഓടിയെത്തി. വളര്‍ത്തു നായ പേടിച്ച് വീടിനകത്തേക്ക് ഓടിക്കയറി. പിന്നാലെ വീട്ടിലേക്കു കയറിയ തെരുവ് നായ്ക്കള്‍ ചിരുതയുടെ കാലില്‍ കടിക്കുകയായിരുന്നു. നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോഴാണു നായ്ക്കള്‍ പിന്മാറിയത്. പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • Crime

    ദളിത് സഹോദരിമാരുടെ കൊലപാതകം; നാലുപേര്‍ കസ്റ്റഡിയില്‍

    ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ലഖിംപൂര്‍ഖേരി പോലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ധരിച്ചിരുന്ന ഷാളില്‍തന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹങ്ങളില്‍ പരുക്കുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ലഖ്നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് പറഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി…

    Read More »
Back to top button
error: