Month: September 2022
-
Crime
യുവാവിനെ ആക്രമിച്ച് ബീഫ്‌ഫ്രൈ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍
ഹരിപ്പാട്: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാര്‍ത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവരാണു പിടിയിലായത്. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് 3.30-ഓടെ ദേശീയപാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണു മര്‍ദനമേറ്റത്. തട്ടുകടയില്‍നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി. ബീഫ് ഫ്രൈ പിടിച്ചുവാങ്ങി യുവാവിനെ ആക്രമിച്ചശേഷം പ്രതികള്‍ കാറില്‍ക്കയറിപ്പോവുകയായിരുന്നു.
Read More » -
Local
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
അമ്പലവയല്‍ (വയനാട്): വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ചു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്‌സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന്‍ പ്രവീണിനെ വിളിച്ചറിയിച്ചു. ഇതില്‍ പന്തികേട് തോന്നിയതോടെ പ്രവീണ്‍ അവിടേക്കെത്തി. തന്നെ കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ആഴമുള്ള ഭാഗത്ത് ചാടിയ ഇവരെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് രക്ഷിക്കാനായില്ല. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും കുളത്തിന്റെ ആഴവും അടിത്തട്ടില്‍ കരിങ്കല്ല് നിറഞ്ഞ സാഹചര്യവും കാരണം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പത്തേകാലോടെ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്സറേ ടെക്‌നീഷ്യനായ യുവതി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങിവന്നതാണ്.…
Read More » -
Kerala
സ്‌കൂളില്‍ മകന്റെ കൈയില്‍നിന്ന് അച്ഛന്‍ കഞ്ചാവ് പിടികൂടി
തൃശ്ശൂര്‍: സ്‌കൂളിലെത്തിയ അച്ഛന്‍ ഒമ്പതാംക്ലാസ്സുകാരനായ മകന്റെ കൈയില്‍നിന്ന് കഞ്ചാവ് പിടികൂടി. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് വിദ്യാര്‍ഥികള്‍കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന്‍ നേരത്തെ സ്‌കൂളിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിനുള്ളില്‍നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു.
Read More » -
Kerala
സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി. സമരത്തെത്തുടര്‍ന്ന് തുറമുഖ നിര്‍മാണം നിലച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ സഭ വന്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. പദ്ധതി തടസപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Read More » -
Breaking News
യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് നേരേ വധശ്രമം? അപകടത്തില്‍ പരിക്കേറ്റു
കീവ്: യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്‌കിയ്ക്ക് നിസാര പരുക്കേറ്റ. തലസ്ഥാനമായ കീവില്‍ എസ്‌കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് വധശ്രമമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. യുക്രൈനില്‍ നിലവില്‍ റഷ്യന്‍ സൈന്യം പല മേഖലകളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈന്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. പലയിടത്തു നിന്നും റഷ്യന്‍ സൈന്യം പിന്മാറുകയും ചെയ്തു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ ഹാര്‍കിവിന് തെക്കുഭാഗത്ത് യുക്രൈന്‍ റഷ്യന്‍ സൈന്യത്തിനുനേരെ ശക്തമായ…
Read More » -
NEWS
ജനാധിപത്യത്തിന് ഭീഷണി; ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളെ ബിജെപി അസ്ഥിരപ്പെടുത്തുന്നു: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി:നിയമസഭാ തിരഞ്ഞടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ കൂറുമാറ്റത്തിലൂടെ തകര്‍ത്തും അസ്ഥിരപ്പെടുത്തിയും ഭരണം പിടിക്കുന്ന ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവ. മദ്ധ്യപ്രദേശ്, കര്‍ണാടക, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി. ജെ.പി ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് – ശിവസേന സഖ്യം ഭരിച്ച മഹാരാഷ്‌ട്രയിലാകട്ടെ ശിവസേനയെ പിളര്‍ത്തിയാണ് ബി. ജെ. പി അധികാരം പിടിച്ചത്. ഇതിനിടെ പഞ്ചാബിലെ എഎപി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. എഎപിയില്‍ നിന്നും ബിജെപിയിലേക്ക് കൂറ് മാറ്റുവാന്‍ 10 എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുക വഴി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെയും ഇന്ത്യൻ ജനാധിപത്യത്തെയും നശിപ്പിക്കുവനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Read More » -
Kerala
പാണാവള്ളി കാപികോ റിസോര്‍ട്ട് ഇന്ന് പൊളിച്ചു തുടങ്ങും
പൂച്ചാക്കല്‍ (ആലപ്പുഴ): തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിനാല്‍ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് ഇന്നു പൊളിച്ചു തുടങ്ങും. റിസോര്‍ട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിര്‍ദേശമുണ്ട്. അതേസമയം, റിസോര്‍ട്ട് പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ റിസോര്‍ട്ട് ജീവനക്കാര്‍ തടഞ്ഞു. ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റര്‍ പ്ലാന്‍ റിസോര്‍ട്ട് ഉടമകള്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നല്‍കി. 5900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതില്‍ നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതില്‍ രണ്ടു വില്ലകളാണ് ആദ്യം പൊളിക്കുന്നത്. 6 മാസംകൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തില്‍ വൈകിയ പൊളിക്കലാണ് ഇന്നു…
Read More » -
NEWS
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉദ്യോഗസ്ഥൻ മരിച്ചു
തൃശ്ശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ( റാപ്പിഡ് റെസ്പോണ്‍സ് ടീം) അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്. പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുണ്ടായിരുന്നത്. ഈ സംഘത്തില്‍ അംഗമായിരുന്നു മരിച്ച ഹുസൈന്‍. കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍ ചികിത്സയില്‍ ആയിരുന്നു.ഒരാഴ്ചയിലേറെ ചികിത്സയില്‍ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമാകുകയായിരുന്നു.പുലര്‍ച്ചെ എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
NEWS
ജയറാമിനെ ഒരുക്കിയതും ദിലീപ്: നിർമ്മാതാവ് സമദ് മങ്കട
മലയാള സിനിമയിലെ രണ്ടു ജനപ്രീയ താരങ്ങളാണ് ദിലീപും ജയറാമും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ അടുത്തിടെയായി ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ജയറാമും ദിലീപും കടന്നു പോകുന്നത്.ജയറാമിന് കുറെ നാളായി പടങ്ങളില്ല.ഇറങ്ങുന്നതാകട്ടെ പരാജയപ്പെടുകയും ചെയ്യുന്നു. ദിലീപാകട്ടെ കേസും വിവാദങ്ങളുമായി ഏതാനും വര്‍ഷങ്ങളായി നിറം മങ്ങി നില്‍ക്കുകയാണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം നാദിര്‍ഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥന്‍’ മാത്രമാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മിമിക്രിയില്‍ നിന്ന് ദിലീപിനെ മലയാള സിനിമയിലേക്ക് എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ജയറാം ആയിരുന്നു. ദിലീപ് തന്നെ ഇക്കാര്യങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.ജയറാം ഉപേക്ഷിച്ച സിനിമകള്‍ ചെയ്തായിരുന്നു ദിലീപിന്റെ വളര്‍ച്ചയും എന്നാല്‍ പില്‍ക്കാലത്ത് ദിലീപ് വന്നതോടെ ജയറാമിന് അവസരങ്ങള്‍ നഷ്ടമായെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, ദിലീപിനെ കുറിച്ചും ജയറാമിന്റെ സിനിമ കരിയറില്‍ ഉണ്ടായ വീഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് നിര്‍മ്മാതാവും സംവിധായകനുമായ സമദ്…
Read More » -
NEWS
ഇനി വെവ്വേറെ നമ്പരുകളില്ല;112 എന്ന ഒറ്റ എമര്‍ജന്‍സി നമ്ബറില്‍ വിളിച്ചാല്‍ എല്ലാ സേവനങ്ങളും ലഭിക്കും
ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാൻ ഇന്ത്യയിൽ ഇനി ഒറ്റ നമ്പർ മതിയെന്ന ആലോചനയിൽ കേന്ദ്രം. ആംബുലന്‍സിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയായിരുന്നു എമർജൻസി നമ്പരുകൾ.ഇവ പ്രത്യേകം ഓര്‍ക്കുന്നതിനു പകരം 112 എന്ന ഒറ്റ നമ്ബറില്‍ വിളിച്ചാല്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കാനാണ് നീക്കം. ഇത് പ്രകാരം ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ (1098) 112-മായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനുകളുടെയും സിഡാക് എന്ന സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല നോഡല്‍ ഓഫീസര്‍മാരെയും രണ്ടാം ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷന്‍ വത്സലയ പ്രകാരം 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
Read More »