Month: September 2022

  • Kerala

    കിടപ്പുമുറിയില്‍ക്കയറി കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ക്കയറി കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാഥിനി കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ്  കടിയേറ്റത്. കൈക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്. മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്.മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്. കോഴിക്കോട്- ഉള്ളിയേരി  സംസ്ഥാന പാതയിലാണ് തെരുവ് നായ ബൈക്കിന് കുറുകെ ചാടി മറ്റൊരു അപകടം ഉണ്ടായത്.അംജദ്, അമല്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ബാലുശേരി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തെരുവ്നായ ആക്രമിക്കാന്‍ ശ്രമിച്ചു. ഓടി…

    Read More »
  • Crime

    കള്ളുഷാപ്പിലെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

    തൃശൂര്‍: കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി ഷാപ്പില്‍ ഇന്ന് രാവിലെയാണ് സംഭവം. പൊന്തിക്കല്‍ ജോബി(41)യാണ് മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ രാഗേഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.    

    Read More »
  • Local

    തൃശൂരില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു

    തൃശൂര്‍: എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പശുവിന് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്. പോലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പശുവിനെ കൊന്നത്. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. തുടര്‍ന്ന് ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്‌ഐ എവി ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റെയ്ഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തു മൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയാണ്. ഖാദറിന്റെ പശുവും നിരീക്ഷണത്തിലായിരുന്നു.…

    Read More »
  • Breaking News

    റഷ്യന്‍ പ്രസിഡന്റ് പുടിനെതിരേ വീണ്ടും വധശ്രമം

    മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, എപ്പോഴാണ് വധശ്രമം ഉണ്ടായതെന്ന വിവരം വ്യക്തമല്ല. ഓഫീസില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുടിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. അപകടസൂചനയെ തുടര്‍ന്ന് പുടിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് പരുക്കേറ്റിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വധശ്രമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരേ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നതായി നേരത്തെ പുടിന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017 ലായിരുന്നു ഇത്.

    Read More »
  • NEWS

    കൂറുമാറി എത്തിയവര്‍ക്ക് ഗോവയിൽ മന്ത്രിസ്ഥാനം

    പനാജി: കൂറുമാറി എത്തിയവര്‍ക്ക് ഗോവയിൽ മന്ത്രിസ്ഥാനം നൽകുമെന്ന് ബിജെപി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടത്.ആകെയുള്ള 11 എംഎല്‍മാരില്‍ 8 പേരും കൂറുമാറി ബിജെപിയില്‍ ചേരുകയായിരുന്നു.ഇതോടെ 40 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് 3 പേരിലേക്ക് ചുരുങ്ങി. അതേസമയം പ്രതിപക്ഷനേതാവ് മൈക്കൽ ലോബോയെയും വിമത നീക്കത്തില്‍ ഒപ്പം നിന്ന ദിഗംബ‍ര്‍ കാമത്തിനെയും അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും തീരുമാനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു സ്പീക്കര്‍  ചെയ്തത്.പണം ഉപയോഗിച്ച്‌ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ബിജെപിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

    Read More »
  • Kerala

    സര്‍വകലാശാലകളില്‍ ബന്ധുനിയമനം അനുവദിക്കില്ല: ഗവര്‍ണര്‍

    കോട്ടയം: സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്നും റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയായി സര്‍വകലാശാലകളെ കയ്യടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചെന്നും അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് ഞാന്‍ പറയുന്നത്- ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ കൈയടക്കല്‍ അനുവദിക്കില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നത്.  

    Read More »
  • NEWS

    സാഫ് അണ്ടര്‍ 17 ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യ നിലനിര്‍ത്തി

    ന്യൂഡൽഹി:സാഫ് അണ്ടര്‍ 17 ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യ നിലനിര്‍ത്തി.ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. 17ആം മിനിറ്റില്‍ ബോബി സിങ്ങിലൂടെ ഗോള്‍ നേടിയ ഇന്ത്യ 30-ാം മിനിറ്റില്‍ കൊറോയിലൂടെ ലീഡ് ഇരട്ടിയാക്കി. 63-ാം മിനിറ്റില്‍ ഗുയ്റ്റെയും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അമനും കൂടി ഗോള്‍ പടികയില്‍ ഇടം നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഇന്ത്യയുടെ നാലാം കിരീടമാണിത്.

    Read More »
  • NEWS

    തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്ന് ഹെെക്കോടതി;മജിസ്ട്രേറ്റിനെയും തെരുവ് നായ കടിച്ചു

    പത്തനംതിട്ട: പട്ടിയെ കൊല്ലരുതെന്ന ഉത്തരവിന് പിന്നാലെ മജിസ്ട്രേറ്റിനെയും തെരുവ് നായ ഓടിച്ചിട്ട് കടിച്ചു.പത്തനംതിട്ട വെട്ടിപ്രത്താണ് മജിസ്ട്രേറ്റിനെ തെരുവ് നായ ആക്രമിച്ചത്. വെട്ടിപ്രം മജിസ്ട്രേറ്റ് ക്വാര്‍ട്ടേഴ്സിനു സമീപത്തു വച്ചാണ് സംഭവം. ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായയുടെ കടിയേറ്റത്.വെെകിട്ട് നടക്കാനിറങ്ങിയ മജിസ്ട്രേറ്റിനെയാണ് തെരുവ് നായ ആക്രമിച്ച്‌ കടിയേല്‍പ്പിച്ചത്. കടിയേറ്റതിനു പിന്നാലെ മജിസ്ട്രേറ്റിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. അതേസമയം പത്തനംതിട്ട നഗരത്തിലെ സ്വര്‍ണക്കടയിലെ സുരക്ഷാ ജീവനക്കാരനും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റു. ജ്വല്ലറി ജീവനക്കാരനായ പ്രകാശനാണ് കടിയേറ്റത്. പ്രകാശനേയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ തെരുവ്‌നായ ശല്യത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി. തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നാണ് ഹെെക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്.

    Read More »
  • India

    കന്നഡ നടന്‍ രവി പ്രസാദ് അന്തരിച്ചു

    ബംഗളൂരു: കന്നഡ നാടക-സീരിയല്‍ നടന്‍ എം.രവി പ്രസാദ് (43, മാണ്ഡ്യ രവി) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. നാടക എഴുത്തുകാരന്‍ ഡോ. എച്ച്.എസ്. മുദ്ദെഗൗഡയുടെ മകനാണ്. സംസ്‌കാരം ഇന്ന് മാണ്ഡ്യയ്ക്കടുത്തുള്ള കല്ലഹള്ളിയില്‍ നടക്കും. മാണ്ഡ്യയിലെ ഗെലെയാര ബലഗ, ജനദാനി എന്നീ ട്രൂപ്പിലൂടെയാണ് രവി പ്രസാദ് നാടകത്തിലെത്തിയത്. പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. ടി.എസ്.നാഗാഭരണന്റെ ‘മഹാമയി’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മിഞ്ചു, മുക്ത മുക്ത, മഗലു ജാനകി, ചിത്രലേഖ, യശോദേ, വരലക്ഷ്മി സ്റ്റോഴ്സ് എന്നിവയാണ് മറ്റു സീരിയലുകള്‍. ‘കോഫി തോട്ട’ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.      

    Read More »
  • NEWS

    രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപം റോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണു

    ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപമുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു. രാജ്ഞിക്ക് മറ്റുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിടെ റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഗാര്‍ഡ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചടങ്ങിന്റെ തത്സമയ സംപ്രേഷണം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിച്ചത്. 19 നാണ് സംസ്‌കാരം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കമുള്ള ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.    

    Read More »
Back to top button
error: