LocalNEWS

തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ വീട്ടില്‍ക്കയറി കടിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീട്ടില്‍കയറി തൊണ്ണൂറുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് തലാപ്പില്‍ ചിരുതയെ ആണ് ആക്രമിച്ചത്. കുളി കഴിഞ്ഞ് വീട്ടുവരാന്തയില്‍ ഇരിക്കവെ വൈകുന്നേരമാണ് സംഭവം.

മുറ്റത്ത് കിടന്ന വളര്‍ത്തു നായയെ ആക്രമിക്കാന്‍ രണ്ട് തെരുവ് നായ്ക്കള്‍ ഓടിയെത്തി. വളര്‍ത്തു നായ പേടിച്ച് വീടിനകത്തേക്ക് ഓടിക്കയറി. പിന്നാലെ വീട്ടിലേക്കു കയറിയ തെരുവ് നായ്ക്കള്‍ ചിരുതയുടെ കാലില്‍ കടിക്കുകയായിരുന്നു. നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോഴാണു നായ്ക്കള്‍ പിന്മാറിയത്. പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Back to top button
error: