Breaking NewsNEWS

അടിവാരത്ത് വീടിന് നേര്‍ക്ക് രാത്രി വെടിവയ്പ്

കോഴിക്കോട്: അടിവാരം പൊട്ടിക്കയ്യില്‍ വീടിന് നേരെ വെടിവെപ്പ്. പുത്തന്‍പുരയില്‍ മണിയുടെ വീടിനു നേരെയാണ് വെടിവെപ്പുണ്ടായത്. വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

തൊട്ടടുത്ത പറമ്പില്‍ നിന്നും നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വേട്ടയ്ക്ക് പോയവരുടെ തോക്കില്‍ നിന്നാകാം വെടിയുതിര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: