HealthLIFE

ഗുണദോഷ സമ്മിശ്രമീ സ്വയംഭോഗം…

സ്വയംഭോഗമെന്നു കേട്ടല്‍ ആരുമൊന്നു ഞെട്ടും. എന്നാല്‍, ലൈംഗികതയ്ക്കു പുറമേ ഇതിന് ഒട്ടനവധി ആരോഗ്യവശങ്ങള്‍കൂടിയുണ്ട്. സ്വയം നേടുന്ന ലൈംഗിക സുഖം എന്ന ഗണത്തില്‍ വരുന്ന ഒന്നാണിത്. മനുഷ്യവംശത്തോളം പഴക്കമുണ്ടെങ്കിലും ഇതിനെക്കുറിച്ച്് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. വന്ധ്യത വരുത്തും പുരുഷ ശേഷി കുറയ്ക്കും തുടങ്ങിയവ അതില്‍ ചിലതാണ്. മിതമായാല്‍ ആരോഗ്യ ഗുണവും ഇല്ലെങ്കില്‍ അനാരോഗ്യവുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. സ്വയംഭോഗം സംബന്ധിച്ച ധാരണകളും ഇതിന്റെ വാസ്തവങ്ങളുമെല്ലാം അറിയൂ.

സ്വയംഭോഗത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ 95 ശതമാനം പുരുഷന്മാരും 89 ശതമാനം സ്ത്രീകളും തങ്ങള്‍ മാസ്റ്റര്‍ബേഷന്‍ അഥവാ സ്വയംഭോഗം ചെയ്യുന്നവരാണെന്നു സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇതെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് സാധാരണമായ ഒന്നാണ്. എന്നാല്‍, ഇതുസംബന്ധിച്ച്് നിറം പിടിപ്പിച്ച പല കഥകള്‍ പരത്തുന്നതിലാണ് പലര്‍ക്കും താല്‍പര്യം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തില്‍ പല പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇതില്‍ നല്ലതും ചീത്തയുമുണ്ട്.

Signature-ad

ശരീരത്തിന് റിലാക്സേഷന്‍

സ്വയംഭോഗം ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നുവെന്നതാണ് ഒന്ന്. സ്വയംഭോഗ സമയത്ത് സമയത്ത് ഒട്ടനവധി ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. സെറാട്ടനിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നു. സ്ട്രെസ്, ടെന്‍ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കുന്നു. ഇത് സ്ത്രീ പുരുഷന്മാരില്‍ ഒരേ ഇഫക്ടുണ്ടാക്കുന്നു. ഇതല്ലാതെയും പല ആരോഗ്യപരയമായ ഗുണങ്ങളും ഇതു നല്‍കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

സ്വയംഭോഗവും ലൈംഗിക ശേഷിയും

സ്വയംഭോഗം ലൈംഗിക ശേഷി നശിപ്പിക്കുന്നു എന്ന വിശ്വാസമുണ്ട്. എന്നാല്‍, ഇതില്‍ വാസ്തവമില്ല. ഓക്സിസോസിന്‍, ലാക്ടോസിന്‍ ഹോര്‍മോണുകള്‍ ഈ സന്ദര്‍ഭത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് സന്തോഷം നല്‍കുന്ന ഓക്സിടോസിന്‍, സ്ത്രീകളില്‍ ഈസ്ട്രജന്‍, പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണ്‍ പ്രക്രിയകള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം ഹോര്‍മോണുകള്‍ ആരോഗ്യപരമായി ഗുണം നല്‍കുന്ന ഒന്നാണ്.

സ്ത്രീ, പുരുഷന്മാരില്‍

സ്ത്രീ, പുരുഷന്മാരില്‍ ലൈംഗിക താല്‍പര്യമെന്നത് പ്രകൃതിദത്തമാണ്. ഇത് അടക്കി വയ്ക്കുന്നത് പലപ്പോഴും ആവശ്യമില്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും തെറ്റായ വഴികളിലേക്ക് നമ്മെ നയിക്കാനും ഇടയുണ്ട്. എന്നാല്‍, സ്വയംഭോഗമെന്നത് ഇതിനെല്ലാം ഒരു പരിധി വരെ പ്രതിവിധിയുണ്ടാക്കുന്നു. അടക്കി വയ്ക്കുന്നതിനാല്‍ തന്നെ വഴി തെറ്റിപ്പോകാന്‍ സാധ്യതയുള്ള പല വികാരങ്ങളേയും വഴിതിരിച്ചു വിടാന്‍ ഇതുവഴി കഴിയും.

പ്രശ്നമാകുന്ന സാഹചര്യം

എന്നാല്‍ ഇത് പ്രശ്നമുണ്ടാക്കുന്ന സാഹചര്യമുണ്ട്. നിങ്ങളുടെ പങ്കാളിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കാതെ വരിക, ഇതിനാല്‍ മറ്റൊരു കാര്യത്തിലും ജോലിയിലും ശ്രദ്ധിക്കാതെ വരിക. ഇത് അമിത സ്വയംഭോഗം വരുത്തുന്ന ദോഷമെന്നു കൂടി തിരിച്ചറിയണം. മാത്രമല്ല, കുറ്റബോധം, മാനസികമായ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം സ്വയംഭോഗം മോശമായി രീതിയില്‍ നിങ്ങളെ ബാധിയ്ക്കുന്നുവെന്നതിന്റെ തെളിവാണ്.

ആരോഗ്യപരമായ ഗുണങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങളെടുത്താല്‍ ഇതിന് താല്‍ക്കാലികമായി നിങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സാധിയ്ക്കുമന്നു പഠനങ്ങള്‍ പറയുന്നു. നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് സ്വയംഭോഗമെന്നും സയന്‍സ് വിശദീകരിക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി ഹൃദയമടക്കമുള്ള അവയവങ്ങള്‍ക്കു ഗുണം നല്‍കുന്നു.

 

Back to top button
error: