IndiaNEWS

ഭാരത് ജോഡോ യാത്ര:ബി ജെ പി യുടേയും കോൺഗ്രസ്സിന്റെയും ചർച്ചകൾ വില കൂടിയ ടീഷർട്ടിനെക്കുറിച്ചും,മഫ്ലറിനെക്കുറിച്ചും!!ഗ്യാസ്, പെട്രോൾ, അരി വിലകൾ ആര് ചർച്ച ചെയ്യും?!

 

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുമ്പോൾ ബി ജെ പി യും കോൺഗ്രസ്സും തമ്മിലടിക്കുന്നത് രാഹുലിന്റെ ടീ ഷർട്ടിന്റെയും,അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന്റേയും വിലയെക്കുറിച്ചാണ്. എന്തൊരു വിരോധാഭാസമാണ് ഇത്. വിലക്കയറ്റ ത്താൽ സാധാരണ ജനം പൊരുതി മുട്ടുമ്പോഴാണ് രണ്ടു പ്രമുഖ പട്ടികളുടെ നേതാക്കൾ ഇത്തരം വില കുറഞ്ഞ ചർച്ചകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് എന്നത് പരിഹാസ്യമാണ്.

മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ടിന്റെ വിമർശനം ഇങ്ങനെ . ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺ​ഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോ​ഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരാണ് രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിനെക്കുറിച്ച് പറയുന്നത്. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ​ഗെഹ്ലോട്ട് വിമർശിച്ചു.രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന് 40000 രൂപ വിലയെന്നാണ് കേന്ദ്രമന്ത്രി അമിത്ഷാ പറയുന്നത്. ഇവിടെ വർധിക്കുന്ന പെട്രോളിന്റെ, ഗ്യാസിന്റെ, അരിയുടെ, വില ചർച്ച ചെയ്യാൻ അവർക്കു സമയമില്ല. നേതാക്കൾ ഉപയോഗിക്കുന്ന വസ്ത്രത്തിന്റ വില അറിയാൻ മുഴുപട്ടിണിയിൽ കഴിയുന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയ്ക്കും താല്പര്യമില്ല.അത്തരം ചർച്ചകൾ അവരെ കളിയാക്കുന്നതിനു തുല്യമല്ലേ?

 

 

Back to top button
error: