NEWS

സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ അറസ്റ്റിൽ

യൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അമ്ബലംകുന്ന് ബിലാല്‍ നഗറില്‍ കൊല്ലംകോട് പുത്തന്‍ വീട്ടില്‍ ഷൗക്കത്ത് അലി (64) യെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഷൗക്കത്തലിയുടെ ബന്ധുവും അയല്‍വാസിയുമായ കുട്ടിയെ സ്കൂളിലേക്ക് വിടാമെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറില്‍ കയറാന്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. പിന്നീട് സ്കൂട്ടറില്‍ മുന്നോട്ട് പോയ ഇയാള്‍ വഴിയില്‍ കാത്തുനിന്ന് അതുവഴി വന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ സ്കൂട്ടറില്‍ കയറ്റി ഊടുവഴികളിലുടെ പോവുകയും ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അശ്ലീല ചുവയില്‍ സംസാരിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
 പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു.പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്കൂളിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

Back to top button
error: