IndiaNEWS

കോയമ്പത്തൂരിൽ വാഹനാപകടം, 3 വിദ്യാർഥികൾ മരിച്ചു

കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്. കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപമാണ് അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് മറിത്.

ശിരുവാണി റോഡിലുള്ള സെലിബ്രറ്റി ക്ലബ്ബിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. ശിരുവാണി റോഡിൽ തൊണ്ടാമുത്തൂർ തെന്നനല്ലൂർ മാരിയമ്മൻ കോവിലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ 150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന റോഷൻ എന്ന വിദ്യാർത്ഥി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

അമിതവേഗതയും അശ്രദ്ധയും ആണ് വാഹനം അപകടത്തിൽ പെടാൻ കാരണമെന്ന് പോലീസ് അറിയിച്ചു.

മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്.സി. വിദ്യാർഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ റോഷൻ എന്ന വിദ്യാർത്ഥി മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബാക്കി മൂന്നുപേരും കാറിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു.

Back to top button
error: