ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകര്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും ഓണാശംസകള്‍ നേര്‍ന്നത്.
”എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ” രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
”ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ.”- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ലോക്സഭാസ്പീക്കര്‍ ഓം ബിര്‍ളയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. മഹാബലി രാജാവിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുതാപം, ത്യാഗം എന്നീ ഉന്നതമൂല്യങ്ങളുടെ പ്രതീകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.