CrimeNEWS

കാനഡ കത്തിക്കുത്ത് പരമ്പരയിലെ രണ്ടാം പ്രതിയും മരിച്ചു

ടൊറന്റോ: കാനഡയെ വിറപ്പിച്ച കത്തിക്കുത്ത് പരമ്പരയിലെ രണ്ടാമത്തെ പ്രതിയും മരിച്ചു. പ്രതി മൈല്‍സ് സാന്‍ഡേഴ്സണ്‍ (32) ആണ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്.

ഇയാള്‍ സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നുള്ള അണുബാധ മൂലമാണ് മരണമെന്നാണ് പോലീസിന്റെ വിശദീകരണം. ബുധനാഴ്ച ഉച്ചയോടെയാണ് മൈല്‍സ് സാന്‍ഡേഴ്സണെ പിടികൂടിയത്.

Signature-ad

മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. കൂട്ടക്കൊലപാതകത്തിലെ മറ്റൊരു പ്രതിയും മൈല്‍സിന്റെ സഹോദരനുമായ ഡാമിയന്‍ സാന്‍ഡേഴ്സണിനെ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കാനഡയിലെ സസ്‌കച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളായുണ്ടായ അക്രമങ്ങളിലായി 10 പേരാണ് കുത്തേറ്റ് മരിച്ചത്. 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ അക്രമികളായ മൈല്‍സിനും ഡാമിയനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഡാമിയനെ മൈല്‍സ് സാന്‍ഡേഴ്സണ്‍ കൊലപ്പെടുത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Back to top button
error: