KeralaNEWS

കറണ്ട് ബില്ല് മുതൽ ഇലക്ട്രിസിറ്റി ബോർഡിൻ്റെ എല്ലാ സേവനങ്ങളെക്കുറിച്ചും സ്വയം കണ്ടെത്താൻ പുതിയ ആപ്പ്

കെ.എസ്.ഇ.ബി ജീവനക്കാരൻ വീട്ടിലെത്തി മീറ്റർ പരിശോധിച്ച് ബിൽ തരും മുൻപേ നിങ്ങൾക്ക് കണക്കുകൂട്ടാം. ബിൽ മുതൽ കെ.എസ്.ഇ.ബിയിലെ ഓരോ സേവനങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പ് റെഡി. ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി ജീവനക്കാർക്കുമുള്ള സമ്മാനമായി ആപ്പ് തയ്യാറാക്കിയത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സബ്ഡിവിഷനിലെ സബ് എൻജിനീയർ കെ.എം എൽദോയാണ്. മൊബൈൽ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് കെ.എസ്.ഇ.ബി ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ആപ്പിൽ എന്തൊക്കെ?

Signature-ad

സപ്ലൈകോഡ് 2014-വൈദ്യുതിവകുപ്പിന്റെ സേവനനിയമങ്ങൾ അപ്പാടെ പരിശോധനയ്ക്ക് ലഭിക്കും. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സംശയനിവാരണത്തിന് പ്രയോജനപ്രദം.

സി.യു.ജി.ഡയറക്ടറി-കേരളത്തിലെ മുഴുവൻ വൈദ്യുതി ഓഫീസുകളുടെയും ഫോൺ നമ്പരുകൾ. ഒറ്റ ക്ലിക്കിൽ ആപ്പിൽനിന്നുതന്നെ ഫോൺ ചെയ്യാനുമാവും.

സോഫ്‌റ്റ്‌വേർ ഹെൽപ്പ് ഡെസ്‌ക്

സംസ്ഥാനത്ത് വിവിധ വൈദ്യുതി ഓഫീസുകളിൽ ഉപയോഗിക്കുന്ന സോഫറ്റ്‌വേറുകളുടെ ഹെൽപ്പ് ഡെസ്‌ക് നമ്പരുകൾ ജീവനക്കാർക്ക് ഉപകാരപ്രദം.

ബിൽ കാൽക്കുലേറ്റർ-ഉപഭോക്താവിന് തന്റെ കണക്ഷനിൽ ദ്വൈമാസ ബിൽ എത്രയെന്ന് താരിഫ്, കണക്ഷൻ, യൂണിറ്റ് എന്നിവ നൽകിയാൽ അറിയാം.

അലർട്ട്

വൈദ്യുതിവകുപ്പിന്റെ സേവനങ്ങളുടെ അലർട്ടുകൾ അപ്പപ്പോൾ ലഭിക്കും.

എന്തുകൊണ്ട് ആപ്പിലേക്ക്

മീറ്റർ റീഡറായി 2011ൽ ജോലിയിൽ കയറിയതാണ് മൂവാറ്റുപുഴ മുടവൂർ വാഴപ്പിള്ളി കീപ്പടയിൽ കെ.എം എൽദോ. സബ് എൻജിനീയറായി ഉദ്യോഗക്കയറ്റം നേടിയ ഇദ്ദേഹം ഇപ്പോൾ മൂവാറ്റുപുഴ ഡിവിഷനിൽ സിസ്റ്റം സൂപ്പർവൈസറായാണ് ജോലി ചെയ്യുന്നത്. നേരത്തെ ബിൽ കാൽക്കുലേറ്റർ എന്ന ആപ്പ് ഡിസൈൻ ചെയ്ത് പുറത്തിറക്കിയപ്പോൾ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇടയിൽ ലഭിച്ച സ്വീകാര്യതയാണ് പുതിയ ആപ്പിന് പ്രചോദനം. ബിൽ കാൽക്കുലേറ്റർ കൂടി കൂട്ടിച്ചേർത്താണ് പുതിയ കെ.എസ്.ഇ.ബി ഹാൻഡ് ബുക്ക് ആപ്പ്. കെ.എസ്.ഇ.ബിയിൽ കാലാകാലങ്ങളിൽ മാറ്റം വന്ന ചട്ടങ്ങൾ ജീവനക്കാർക്കുപോലുമറിയില്ല. ഉദാഹരണത്തിന് ഒരു കണക്ഷനെടുക്കൽ നേരത്തെ സങ്കീർണമായിരുന്നു. ഇപ്പോൾ ലളിതമായ നിബന്ധനകളേ ഉള്ളൂ. എന്നാൽ, ഇതറിയാതെ പഴയചട്ടത്തിലേതുപോലെ നിരവധി രേഖകൾ ആവശ്യപ്പെടുന്ന ജീവനക്കാരുണ്ട്.
ഓരോ ആവശ്യത്തിനും എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് കൃത്യമായ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചത് അവർക്കും പൊതുജനത്തിനും പ്രയോജനപ്രദമാണ്. യഥാസമയം ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ചെയ്യാനാവുംവിധമാണ് ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Back to top button
error: