LocalNEWS

കോളജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി

കൊയിലാണ്ടി: കോളജ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വടക്കെ അഴീക്കൽ തിരുവങ്ങൂർ വെളുത്താടത്ത്  അഹമ്മദ് കോയയുടെയും റൗദയുടെയും മകൾ ഷഹലയാണ് (17)മരിച്ചത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. രാവിലെ കോഴിക്കോട് ട്യൂഷൻ ക്ലാസിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ട്യൂഷന് പോകാതെ  വീടിനടുത്തുള്ള തിരുവങ്ങുർ കശുവണ്ടി കമ്പനിക്ക് സമീപത്തെ പുഴയിൽ ചാടുകയായിരുന്നു.

അഗ്നി രക്ഷാ സേന എത്തി കൂട്ടിയെ കൊയിലാണ്ടി ഗവണ്മെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസിൽ  എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് കോളജ് പ്രവേശനം നേടിയത്.
മാതാവ്: ഷംജാത, സഹോദരങ്ങൾ: അർഷാദ് ( ലണ്ടൻ), ഫഹീം (കണ്ണൂർ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി )

Back to top button
error: