Month: August 2022
-
NEWS
വീടീനോട് ചേർന്ന് കഞ്ചാവ് കൃഷി;വീട്ടമ്മ അറസ്റ്റിൽ
കാസർകോട്: വീടിനോട് ചേർന്ന് കഞ്ചാവ് കൃഷി നടത്തിയ വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനോടു ചേർന്നുള്ള കഞ്ചാവ് കൃഷി കണ്ടെത്തിയത്.
Read More » -
NEWS
ഷാനവാസിന് 10 കോടി, മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനം 10,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് പ്രവാസികള്‍
ദുബൈ: മെഹ്‌സൂസില്‍ ഭാഗ്യം മലയാളിയെ തുടർച്ചയായി അനുഗൃഹിക്കുന്നു. ശനിയാഴ്ച നടന്ന 88-മത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിര്‍ഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപീന്‍സ് സ്വദേശി നെല്‍സനുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇതാദ്യമാണ് മെഹ്‌സൂസില്‍ ഒരു നറുക്കെടുപ്പില്‍ രണ്ട് ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്. ഈ നറുക്കെടുപ്പില്‍ 3,349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹം വിതരണം ചെയ്തു. മെഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മള്‍ട്ടി മില്യനര്‍മാരുടെ എണ്ണം 27 ആണ്. അതില്‍ ആറെണ്ണം 2022ല്‍. ഷാനവാസിനെ ഭാഗ്യം തേടിയെത്തിയത് ഇത് രണ്ടാം തവണ. കഴിഞ്ഞ 14 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസ് 12 വര്‍ഷമായി ദുബൈ അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാര്‍ കംപനിയില്‍ ഫ്ളീറ്റ് മാനേജരായി ജോലി ചെയ്യുകയാണ്. ഇദ്ദേഹവും നെല്‍സനും വെവ്വേറെ നല്‍കിയ അഞ്ച് നമ്പറുകളില്‍ (7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു. മെഹ്‌സൂസ് ആരംഭിച്ചതു…
Read More » -
NEWS
കഴുകൻമാരുടെ രാജാവ്
മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു വലിയ പക്ഷിയാണ് “രാജ കഴുകൻ” (Sarcorampus papa). കഴുകന്മാരിലെ രാജാവു തന്നെയാണിത്; കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ പക്ഷി. മൊട്ടത്തലയും പൂടയില്ലാത്ത വളഞ്ഞു പുളഞ്ഞ കഴുത്തുമൊക്കെയുള്ള, ഭയവും അറപ്പും തോന്നിപ്പിക്കുന്ന രൂപമാണ് മറ്റെല്ലാ കഴുകന്മാർക്കും. എന്നാൽ മഴവിൽ അഴകുള്ള തലയും തീയാളുന്ന നിറത്തിലുള്ള കഴുത്തും വെള്ളയും കറുപ്പും നിറത്തിലുള്ള ഉടലുമൊക്കെ രാജ കഴുകന് ഒരു പക്ഷിരാജാവിന്റെ പ്രൗഢി നൽകുന്നു. മെക്സിക്കോ, തെക്കെ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങളിലെ വനമേഖലകളിലാണ് ഇവയെ പ്രധാനമായും കണ്ടു വരുന്നത്. രാജ കഴുകനുകൾ വലിയ കൂട്ടങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. കൊച്ചു കുടുംബങ്ങളായാണിവയുടെ താമസം. മാംസം കൊത്തിക്കീറുന്നതിനനുയോജ്യമായ, വലിപ്പം കുറഞ്ഞ് കൂർത്തു വളഞ്ഞ് ബലമുള്ള കൊക്കുകളും ശക്തിയുള്ള വളഞ്ഞ നഖങ്ങളും ഇവയ്ക്കുണ്ട് . രാജ കഴുകൻ പറന്നുവരുന്നതു കണ്ടാൽ മറ്റു കഴുകന്മാരൊക്കെ ഒഴിഞ്ഞു മാറിയൊതുങ്ങിയിരിക്കും. മറ്റു കഴുകന്മാർക്ക് കൊത്തിപ്പിളർക്കാൻ കഴിയാത്ത ശവശരീരങ്ങൾ പോലും കൊത്തിത്തുറന്ന് അകത്താക്കാൻ…
Read More » -
NEWS
പാലക്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലു പേർ അറസ്റ്റിൽ
പാലക്കാട് : സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന. കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികള്‍ക്കു നേരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു. ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകളും കണ്ടെടുത്തു. പ്രതികള്‍ക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തര്‍ക്കമുണ്ടായിരുന്നു. ഒപ്പം പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളും കൊലപാതകത്തിനു കാരണമായെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് വ്യക്തമാക്കി.
Read More » -
NEWS
ചികിത്സയുടെ മറവില്‍ പീഡനം;സിദ്ധൻ അറസ്റ്റിൽ
തൃശൂര്‍: ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റിൽ.ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ചാവക്കാട്ടെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത മുഹമ്മദ് ചികിത്സയുടെ പേരില്‍ പലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.പെണ്‍കുട്ടിയുടെ മാതാവിനെ ചികിത്സിക്കാന്‍ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയ സമയത്താണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് കേസ്.
Read More » -
NEWS
മലദ്വാരത്തിൽ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകൻ
കോഴിക്കോട് : കോടികളുടെ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായത് മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകൻ. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ പിടികൂടിയത്. ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഹംസത്ത് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഐഎമ്മിനും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നയാളാണ് ഹംസത്ത്. ‘കെടി ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തി’, ‘മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്ക്’, ‘സ്വര്‍ണം കടത്താന്‍ നായനാര്‍ ആംബുലന്‍സ്’, ‘കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം സിപിഐഎമ്മിലേക്ക്’… ഹംസത്തിന്റെ പോസ്റ്റുകൾ ഇങ്ങനെ നീളുന്നു.
Read More » -
NEWS
ലഹരിയുടെ തലസ്ഥാനമായി കൊച്ചി
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന നഗരമാണ് കൊച്ചി. ലഹരിക്കടിമയായവര്‍ തമ്മിലുള്ള ചെറിയ തര്‍ക്കം പോലും കൊലപാതകത്തിലാണ് കലാശിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തില്‍ ജീവന് നഷ്ടമായത് മൂന്ന് പേര്‍ക്കാണ്. കോടികളുടെ ലഹരിക്കച്ചവടമാണ് നഗരത്തിന്റെ അകത്തും പുറത്തും നടക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. കാമ്ബസുകള്‍, ഫ്ലാറ്റുകള്‍, മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിവില്പന. വാഹന പരിശോധനക്കിടയിലോ അപൂര്‍വമായി ലഹരി സംഘങ്ങള്‍ ഒറ്റുമ്ബോഴോ ആണ് ലഹരി ഉപയോഗിക്കുന്നവരും ചെറുകിട വില്പനക്കാരും വലയിലാകുന്നത്. ഇതിനപ്പുറം ലഹരി മരുന്നിന്റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും വലയിലാക്കാനാകാത്തതാണ് എക്സൈസ്-പൊലീസ് സംഘത്തിന് തലവേദനയാകുന്നത്. 21 വയസ്സിന് താഴെ ലഹരി ഉല്പന്നങ്ങള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ എറണാകുളം ജില്ലയാണ്. 917 യുവാക്കള്‍ക്കെതിരെയാണ് 2020ല്‍ ജില്ലയില്‍ മാത്രം കേസുകള്‍ എടുത്തത്. ആ വര്‍ഷം 151 കേസുകള്‍ എടുത്ത കോട്ടയവും 150 കേസുകള്‍ എടുത്ത തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2021ല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ…
Read More » -
NEWS
ലഹരിവസ്തുക്കളുമായി ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിൽ
കൊച്ചി :മാരകമയക്കുമരുന്നായ എം.ഡി.എം.എ, ഹഷീഷ് ഓയില്‍ എന്നിവയുമായി ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ പിടിയിൽ. മഞ്ഞുമ്മല്‍, അലരിപ്പറമ്ബ് വീട്ടില്‍ നൗഫല്‍ (23), കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍ (25), കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു (28), കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍ (27), ബംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ (24) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയിൽ കളമശ്ശേരി പോലീസിന്റെ പിടിയിലായത്. കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എല്‍ദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിന്‍, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനില്‍കുമാര്‍, ശരണ്യമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്
Read More » -
NEWS
കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോട്ടയം :കൂത്താട്ടുകുളം ടൗണിൽ കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഏത്തക്കാട്ട് ജിജോ മാത്യു(31) ആണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ഫാ. ബോബിൻ വർഗീസിന് ഗുരുതര പരിക്കുണ്ട്.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേവമാതാ ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Read More » -
NEWS
തേനിയിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ കത്തിച്ചതിനെതിരെ അന്വേഷണം ആരംഭിച്ചു
തേനി: കഴിഞ്ഞ ദിവസം കമ്പത്ത് കേരള രജിസ്ട്രേഷനിലുള്ള 19 വാഹനങ്ങൾ കത്തിക്കുകയും കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ഇന്റലിജൻസും ഉത്തമപാളയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രേയ ഗുപ്തയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം ആരംഭിച്ചു. തേനി ജില്ല കമ്പം നന്ദഗോപാലൻ ക്ഷേത്രത്തിന് സമീപത്തായുള്ള വാഹന പാർക്കിങ് ഏരിയയിലാണ് വാഹനങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. ഹൈറേഞ്ചിലെ ഏലത്തോട്ടത്തിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന തമിഴ്‌നാട്, കേരള രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്‌തിരുന്നു.പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ മാത്രമാണ് കത്തിനശിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ വാഹനങ്ങൾ കത്തിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇടുക്കി ഇന്റലിജൻസ് ഓഫീസർമാരായ രാജേഷ്, സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Read More »