Month: August 2022
-
NEWS
ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുത്
ന്യൂഡൽഹി :കോവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയില്‍ നിന്നല്ലാതെ മറ്റ് വരുമാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നും മേഘാലയ, സിക്കിം സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നാണ് ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം. ഒരു സംസ്ഥാനത്തിന്റെ ഉല്‍പ്പനം മറ്റൊരു സംസ്ഥാനത്ത് വില്‍ക്കുന്നത് തടയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രം പാസ്സാക്കിയ 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് ചോദ്യംചെയ്താണ് മേഘാലയ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ഈ വകുപ്പ് പ്രകാരമാണ് ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്നത്. ഹര്‍ജികള്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
Read More » -
NEWS
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ
നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ അല്ലങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾക്കനുകൂലമല്ലാത്ത രീതിയിൽ ആകുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെയാണ് ‘മർഫീസ് ലോ ‘എന്നു പറയുന്നത്. ചെറിയ ഉദാഹരണത്തിന് നമ്മൾ കിഴക്കോട്ട് പോകാൻ ബസ് കാത്തു നിന്നാൽ പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്ന ബസേ ആദ്യം ആദ്യം വരൂ… മറ്റു ചില ഉദാഹരങ്ങൾ നോക്കൂ ഒരിക്കലും ഒരു കൃത്യ സമയം പാലിക്കാതെ ഓടിയിരുന്ന ബസ് ഒരു ദിവസം നമ്മൾ ഇത്തിരി താമസിച്ചുപോയിയെന്നാൽ അന്ന്, കൃത്യസമയത്ത്തന്നെ പോയിക്കഴിഞ്ഞിരിക്കും. ഇപ്പോൾ സൂപ്പർ മാർക്കറ്റുകളുടെ കാലമാണല്ലോ. അവിടെ വേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വരിയിൽ നമ്മൾ കയറി നിന്നാലുടൻ ആ വരി പതിയെ ആകും. അതുകണ്ട് വേഗതയേറിയ അടുത്തവരിയിലേക്ക് മാറിയാൽ , നമ്മൾ ഉപേക്ഷിച്ച വരി വേഗത്തിൽ നീങ്ങാൻ തുടങ്ങുകയും ,കയറിയ വരി പതിയെ ആകുകയും ചെയ്യുന്നു. നമ്മൾ അത്യാവശ്യമായി ഒരു ഭാഗത്തേക്ക് പോകാൻ വണ്ടികാത്തു നിൽക്കുമ്പോൾ നമുക്കു പോകേണ്ട വശത്തേക്കുള്ള വണ്ടി വരുന്നതിന് മുമ്പ് എതിർവശത്തേക്കുള്ള വണ്ടികൾ തുര തുരാ പോയിക്കൊണ്ടിരിക്കും.…
Read More » -
NEWS
ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും എങ്ങനെയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ?
റെയില്‍വേ ടിക്കറ്റുകള്‍ ഏറ്റവും എളുപ്പത്തില്‍ എടുക്കുവാനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനെയാണ്. റെയില്‍വേ സ്റ്റേഷനില്‍ പോയി നീണ്ട ക്യൂവില്‍ നിന്ന് ഫോമുകള്‍ പൂരിപ്പിച്ച് നല്കി ടിക്കറ്റ് എടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വേഗത്തില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.എങ്ങനെയാണ് റെയില്‍വേ ടിക്കറ്റുകള്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നതെന്നു നോക്കാം.. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ആദ്യം ചെയ്യേണ്ടത് ഐആര്‍സിടിസിയില്‍ ഒരു അക്കൗണ്ട് ആരംഭിക്കുകയാണ്. ഈ ഒരു ലോഗ് ഇന്‍ ഐഡിയും പാസ്വേഡും ഉണ്ടെങ്കില്‍ എവിടെനിന്നും ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.വിജയകരമായ രജിസ്ട്രേഷൻ കഴിഞ്ഞാൽ, ഒരു വ്യക്തിക്ക് ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തത്കാലിൽ റിസർവേഷൻ നടത്താനും ട്രെയിൻ സ്റ്റാറ്റസ്, ട്രെയിൻ റൂട്ടുകൾ എന്നിവ പരിശോധിക്കാനും നിലവിലുള്ള റിസർവേഷനുകൾ പരിഷ്ക്കരിക്കാനും കഴിയും.വെബ്‌സൈറ്റിലെ ഇ-ടിക്കറ്റിംഗ് സൗകര്യവും ഉപയോക്തൃ സൃഷ്‌ടിയും തികച്ചും സൗജന്യമാണ്.…
Read More » -
LIFE
നാദിർഷാ – റാഫി കൂട്ടുകെട്ടിൽ പുതിയ ചിത്രം
കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാന്നറിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫി. ഏറെ പ്രത്യേകതയുള്ള പ്രൊജക്റ്റ് ആണ് നാദിർഷായുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൺസ് ചെയ്തിരിക്കുന്നത്. താൻ സിനിമയിലെ ഗുരുക്കന്മാരായി എന്നും കാണുന്നത് സിദ്ധിക്ക് ലാൽ , റാഫി മെക്കാർട്ടിൻ തുടങ്ങിയവരാണെന്നു എല്ലാ അഭിമുഖങ്ങളിലും നാദിർഷ പറഞ്ഞിരുന്നു. തന്റെ ഗുരുവിന്റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഹ്യൂമർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമായിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയിൽ ആരംഭിക്കും. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ നിർമ്മാണമാണ് നാദിർഷ റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. ഹിറ്റുസിനിമകൾ മലയാളിക്ക് സമ്മാനിച്ച നാദിർഷ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. പി ആർ ഓ: പ്രതീഷ് ശേഖർ.
Read More » -
Kerala
ഇന്ന് ശ്രീകൃഷ്ണജയന്തി, ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും വരവേല്‍ക്കാന്‍ നാടൊരുങ്ങി
ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് കേരളം. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് നാടിനെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ലളിതമായിട്ടായിരുന്നു അഷ്ടമി രോഹിണി ദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. പക്ഷേ ഇത്തവണ പതിനായിരത്തിലേറെ ശോഭായാത്രകളാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആറന്മുള, കൊച്ചി, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര സംഗമങ്ങൾ വിപുലമായി നടക്കും. ഗുരുവായൂരിലും ആറന്മുളയിലും പ്രത്യേക ചടങ്ങുകളുണ്ടാകും. അഷ്ടമി രോഹിണി വള്ളസദ്യയുൾപ്പെടെയാണ് ആറന്മുളയിൽ നടക്കുന്നത്. കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാല്‍ ആഘോഷങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ഒരുങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍…
Read More » -
Kerala
പി. കൃഷ്‌ണപിള്ള ദിനം സമുചിതമായി ആചരിക്കുക സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്
സഖാവ് പി കൃഷ്‌ണപിള്ള ദിനം ആഗസ്‌ത് 19ന് വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും ദിനാചരണം വിജയിപ്പിക്കണം. കൃഷ്‌ണപിള്ള വിട്ടുപിരിഞ്ഞിട്ട് 74 വര്‍ഷം തികയുന്നു. 1937ല്‍ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍ മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി,നെയ്‌ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതില്‍ കൃഷ്‌ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു സഖാവിന്റെ മരണം. രാജ്യം ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെയും ജനാധിപത്യ ധ്വംസനങ്ങളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കുന്നത്. ഹിന്ദുത്വ അജണ്ട തീവ്രമാക്കാനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും തൊഴിലാളിവര്‍ഗം പൊരുതിനേടിയ അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കാനുമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നത്. വിയോജിപ്പിന്റെ എല്ലാ…
Read More » -
Kerala
സംസ്ഥാനത്ത് ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കുന്നതിൽ സ്ത്രീകൾ മുന്നിൽ
സംസ്ഥാനത്ത് ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കുന്നതിൽ സ്ത്രീകൾ മുന്നിൽ. ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലെെസൻസ് എടുക്കുന്നത്. ഈ കാലയളവിൽ 31.91 ലക്ഷം വനിതകളും 21.90 ലക്ഷം പുരുഷൻമാരാണ് ഡ്രെെവിങ് ലൈസൻസെടുത്തത്. വിവരാവകാശ പ്രകാരം മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് മേൽപ്പറഞ്ഞ കണക്ക്. 2017-2018 മുതൽ ഓരോ വർഷവും ഒമ്പത് ലക്ഷത്തിലധികം വനിതകളും ആറ് ലക്ഷം പുരുഷന്മാരുമാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. കൊവിഡ് കാലത്ത് ലെെസൻസ് എടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ അക്കാലത്തും 4.51 ലക്ഷം സ്ത്രീകൾ ലെെസൻസ് എടുത്തുകൊണ്ട് പുരുഷൻമാരെ പിന്നിലാക്കി. 3.31 ലക്ഷം പുരുഷന്മാരായിരുന്നു കൊവിഡ് കാലത്ത് ലെെസൻസ് നേടിയത്.ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 225 പേരും അഞ്ചുവർഷത്തിനിടയിൽ ലൈസൻസെടുത്തു. ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണി സജീവമായതോടു കൂടിയാണ് സ്ത്രീകൾ വാഹനമോടിക്കുന്നത് കൂടിയതെന്നും എന്നാൽ കാറുൾപ്പെടെയുള്ള വാഹനങ്ങളോടിക്കുന്ന സ്ത്രീകളും ഇക്കാലയളവിൽ കൂടിയെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
Read More » -
India
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,062 പുതിയ കേസുകളും 36 കൊവിഡ് മരണങ്ങളും. 4,42,86,256 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഒരുലക്ഷത്തി അയ്യായിരത്തി അമ്പത്തെട്ട് പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 5,27,134 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിച്ചുള്ളത്. അതേസമയം 4,36,54,064 പേര്‍ രോഗമുക്തി നേടി. 2.49 ശതമാനമാണ് ഒരു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ ആഴ്ച്ചയിലെ പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനമായിരുന്നു. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം 1,652 പുതിയ കൊവിഡ് കേസുകളും 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 9.92 ശമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച്ച ഇത് 19.20 ശതമാനമായിരുന്നു. ഡല്‍ഹിയില്‍ മാത്രം 19,88,391 കൊവിഡ് കേസുകളാണ് നിലവില്‍. 26,400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Read More » -
NEWS
ഓരോ മാസവും വെെദ്യുതി നിരക്ക് കൂട്ടും, ചട്ടഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം
ഓരോ മാസവും വെെദ്യുതി നിരക്ക് കൂട്ടാൻ വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം. ദേദഗതി പ്രകാരം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് എല്ലാമാസവും വൈദ്യുതി നിരക്ക് ഉയർത്താം. ഏജൻസിക്കുണ്ടാകുന്ന അധികച്ചെലവുകൾ ഉപയോക്താക്കളിൽ നിന്നും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഈടാക്കാമെന്നതാണ് പ്രധാന നിർദേശം. കേന്ദ്ര ഊർജമന്ത്രാലയം നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപം സംസ്ഥാനങ്ങൾക്ക് കൈമാറി. വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
Read More »
