Month: August 2022

  • Tech

    പ്രപഞ്ചരഹസ്യങ്ങളിലേക്ക് കണ്ണുവയ്ക്കുന്ന സ്വര്‍ണക്കണ്ണാടി; അറിയാം ജെയിംസ് വെബിന്റെ ‘സുവര്‍ണ’ രഹസ്യങ്ങള്‍

    പ്രപഞ്ചത്തിന്റെ ആദിമ നക്ഷത്രസമൂഹങ്ങളിലേക്കുവരെ മനുഷ്യന്റെ നോട്ടമെത്തിക്കുന്ന ജെയിംസ്വെബ് ടെലസ്‌കോപ്പ് ഇതനോടകം വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അവ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകത്തെയാകെ അദ്ഭുതപ്പെടുത്തി. ഇതുവരെ ബഹിരാകാശ ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ ഏറ്റവും ശക്തവും വലുതുമായ ടെലസ്‌കോപ്പ് എന്നാണ് ജെയിംസ്വെബിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന ചിത്രങ്ങള്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കുകയും ചെയ്യുന്നു. പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ചകളിലേക്ക് ഗവേഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും കൂട്ടിക്കൊണ്ടുപോകാന്‍ ഈ ദൂരദര്‍ശിനിക്ക് കഴിഞ്ഞു. ജെയിംസ്വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം, മായക്കാഴ്ചകളിലേക്ക് നോട്ടമെത്തിക്കുന്ന അതിന്റെ സ്വര്‍ണക്കണ്ണാടിയും ആളുകളുടെ ശ്രദ്ധയും കൗതുകവും പിടിച്ചുവാങ്ങി. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള സ്വര്‍ണക്കണ്ണ് എന്ന് ഈ കണ്ണാടിയെ വിശേഷിപ്പിക്കാം. ഇതു ശരിക്കും സ്വര്‍ണമാണോ? എന്തുകൊണ്ട് സ്വര്‍ണം എന്നിങ്ങനെ പല സംശയങ്ങളും നമുക്കുണ്ടാവാം. ശരിക്കും ജെയിംസ് വെബിന്റെ ഏറ്റവും പ്രധാനഘടകം ഈ സ്വര്‍ണക്കണ്ണാടിയാണ്. നിറം മാത്രമല്ല, ശരിക്കും ഈ കണ്ണാടി നിര്‍മിച്ചിരിക്കുന്നതും സ്വര്‍ണത്തില്‍തന്നെയാണ് എന്നതാണ് വസ്തുത. ഒരു ദൂരദര്‍ശിനിയിലെ കണ്ണാടിക്ക് കഴിയുന്നത്ര പ്രകാശം പ്രതിഫലിപ്പിക്കാന്‍ ഏതെങ്കിലും ലോഹം കൊണ്ടുള്ളൊരു…

    Read More »
  • Crime

    സ്വർണംപൂശിയ മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽനിന്ന് കോടികൾ തട്ടിയ രണ്ടുപേർ അറസ്റ്റിൽ

    തലശ്ശേരി: മുക്കുപണ്ടത്തിൽ സ്വർണംപൂശി ബാങ്കുകളിൽ പണയംവെച്ച് വൻതുക തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറാലിലെ പടിഞ്ഞാറ്റൻവിടയിൽ പി.ശോഭന (57), നരവൂർ വാഴയിൽ അഫ്സൽ (29) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വൻ സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും മൂന്നുകോടിയോളം രൂപ വിവിധ ബാങ്കുകളിൽനിന്ന് തട്ടിയെടുത്തിട്ടുണ്ടാകും എന്നുമാണ് പോലീസ് നിഗമനം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അർബൻബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രിക്കൾച്ചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശോഭനയും അഫ്സലും പിടിയിലായത്. അഫ്സലിനെ ബത്തേരിയിലെ റിസോർട്ടിൽനിന്നും ശോഭനയെ കൂത്തുപറമ്പ് ടൗണിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ.ടി. സന്ദീപ്, എ.എസ്.ഐ.മാരായ ഷനിൽ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അഫ്സലിൽനിന്ന്‌ 10 പവൻ വ്യാജ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നിരവധി ഇടപാടുകളുടെ രേഖകളും ലഭിച്ചു. 15 ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇവർക്ക് ആഭരണമുണ്ടാക്കി നൽകിയവരെക്കുറിച്ച്‌ പോലീസ്…

    Read More »
  • NEWS

    ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ എം കെ മുനീർ

    മലപ്പുറം:ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ.എം കെ മുനീർ. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്ബോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും അദ്ദേഹം ചോദിച്ചു. ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു.

    Read More »
  • NEWS

    സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജം; പിന്നിൽ ദിലീപെന്ന് പോലീസ്

    കൊച്ചി:സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ്.  വിശദമായ അന്വേഷണം നടത്തിയാണ് പോലീസ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ കൃത്യമായി പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ ഇവർക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്. നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.   പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്നു മാത്രമല്ല.44 വയസെന്ന് പറയുന്ന അവർക്ക് 58 വയസുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; ചിലവ് 20 ലക്ഷം

    മുംബൈ: അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനിക്ക്  ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. അദാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് വിഐപി സെക്യൂരിറ്റി ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സി ആര്‍ പി എഫിനാണ് സുരക്ഷാച്ചുമതല.പ്രതിമാസം 20 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.     റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നിലവില്‍ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ട്. 2014 മുതലാണ് ഇത് ലഭ്യമായി തുടങ്ങിയത്.

    Read More »
  • NEWS

    വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റിൽ

    എടപ്പാള്‍: ബൈക്കില്‍ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവല്‍ നിസാര്‍ (31), പയ്യനാട് സ്വദേശി വെള്ളാട്ടില്‍ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ഗോള്‍ഡന്‍ മോട്ടോഴ്സിന് സമീപമുള്ള ഇടവഴിയില്‍ വെച്ചാണ് പ്രതികള്‍ ബൈക്കില്‍ വന്ന് ഉദിനിക്കര വിളക്കത്ര വളപ്പില്‍ നളിനിയുടെ രണ്ട് പവന്‍ മാല അപഹരിച്ചത്.പ്രതികള്‍ക്കെതിരെ മലമ്ബുഴ, മണ്ണാര്‍ക്കാട്, ഒല്ലൂര്‍, പുതുക്കാട്, വൈക്കം പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്.

    Read More »
  • NEWS

    ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ അണിഞ്ഞൊരുങ്ങി നാടും നഗരവും

    റാന്നി :സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയും പ്രളയവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. നാടൊട്ടുക്കും നടന്നിരുന്ന ശോഭായാത്രകളും മുടങ്ങിയിരുന്നു. കൊവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും പ്രത്യാശയുടെ തെളിഞ്ഞ അന്തരീക്ഷത്തിലാണ് 2022 ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. ഗോപന്‍മാരും ഗോപികമാരും ഗോകുലവും പുനര്‍ജനിക്കുന്ന മനോഹരമായ കാഴ്ചകള്‍… ഗോവര്‍ദ്ധന ഗിരിയിലെ മര്‍ത്തശിഖി നൃത്തവും, ഗോവര്‍ദ്ധന പൂജയും, നീലക്കടമ്പും, കാളിന്ദിയും, കാളീയ മര്‍ദ്ദനവും, പൂതനാമോക്ഷവും, വൃന്ദാവനവും, ആമ്പാടിയും, ഗോപന്‍മാരും-ഗോപികമാരും, രാധയും-രാസലീലയും, ഗോരസങ്ങളും പേറി അക്രൂരന്റെ രഥത്തിലേറിയുള്ള മഥുരാ യാത്രയും, കംസ വധവും, കുരുക്ഷേത്ര ഭൂമിയില്‍ മുഴക്കിയ ശാന്തിയുടേയും സമാധാനത്തിന്റെയും സംഹാരത്തിന്റെയും പാഞ്ചജന്യ ധ്വനിയും ഇന്ന് രാജ്യത്തിന്റെ തെരുവുകളിൽ പുനര്‍ജനിക്കും. വ്രതശുദ്ധിയുടെ…

    Read More »
  • NEWS

    കാസർകോട് 20 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

    കാസർകോട്: ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. ഇതുമായി ബന്ധപെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ് മൂദ് കെ എ (54), മുഹമ്മദ് എ എ എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, എസ്‌ഐ സതീശന്‍, ശരത് രാജീവന്‍, എഎസ്‌ഐ രാമചന്ദ്രന്‍, ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എഎ ഐ അബൂബകര്‍, സിപിഒ നികേഷ്, സജിത്ത് എന്നിവരും പങ്കെടുത്തു.

    Read More »
  • NEWS

    എടിഎമ്മിൽ നിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എത്രവരെ പണം പിൻവലിക്കാൻ സാധിക്കും; പലിശ എങ്ങനെയാണ് ?

    ക്രെഡിറ്റ് കാർഡ് തരുമ്പോൾ തന്നെ ഒരാൾക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിച്ചിരിക്കും. ഈ പരിധി രണ്ടായി തരംതിരിച്ചാണ് കാണിച്ചിട്ടുണ്ടാകുക.ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്.മറ്റൊന്ന്, അതിൽ  എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക എന്ന്. എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക.എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതൽ 30 ശതമാനം വരെ ആയിരിക്കും. ക്രെഡിറ്റ് കാർഡിന് നൽകിയിരിക്കുന്ന ലിമിറ്റ് മുഴുവനും തന്നെ ഷോപ്പിങ് ആവശ്യത്തിന് ഉപയോഗിക്കാം.അങ്ങനെ ഷോപ്പിങ് ആവശ്യത്തിന് മുഴുവൻ ലിമിറ്റും ഉപയോഗിച്ചാൽ പിന്നെ എടിഎം വഴി ക്യാഷ് എടുക്കാൻ കഴിയില്ല.ചുരുക്കി പറഞ്ഞാൽ  ഷോപ്പിങ്ങിനു ഉപയോഗിച്ച തുകയും എടിഎം വഴി പിൻവലിക്കുന്ന തുകയും കൂടി അപ്പ്രൂവ് ചെയ്തിരിക്കുന്ന ലിമിറ്റിനുള്ളിൽ തന്നെ ആയിരിക്കണം. ഈ തുക ക്രെഡിറ്റ് കാർഡ് കമ്പനിയുടെയോ ബാങ്കിന്റെയോ നിബന്ധനയനുസരിച്ചു മാസത്തിൽ ഒരു തവണയാണ് തിരിച്ചടക്കേടണ്ടത്.ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കി അയച്ചുതന്നതിനു ശേഷം പത്തു മുതൽ പതിനഞ്ചു ദിവസം വരെ സമയമുണ്ടാകും തുക അടയ്ക്കുവാൻ. സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന തീയതിയയിലോ അതിനു…

    Read More »
  • NEWS

    191 രാജ്യങ്ങളിൽ യെലോ നോട്ടിസ്; ജെസ്ന ഇപ്പോഴും കാണാമറയത്ത് തന്നെ

    പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നും നാലു വർഷം മുൻപ് കാണാതായ ജെസ്നയ്ക്കായി 191 രാജ്യങ്ങളിൽ യെലോ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ജെസ്ന ഇപ്പോഴും കാണാമറയത്ത് തന്നെ.  2018 മാർച്ച് 22ന് മുണ്ടക്കയത്തെ പി‍തൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിലെ വീട്ടിൽ നിന്നും പുറപ്പെട്ടത്.പിന്നീട് മടങ്ങിയെത്തിയില്ല.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. ജെസ്‌ന പോകാൻ സാധ്യതയുളള എല്ലാ സ്ഥലങ്ങളിലും സിബിഐ അന്വേഷിച്ചു. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു.ഒരു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ഇക്കാലയളവിൽ പരിശോധിച്ചത്.തുടർന്ന് 191 രാജ്യങ്ങളിൽ യെലോ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ജെസ്നയെപ്പറ്റി യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല.

    Read More »
Back to top button
error: