NEWS

പാലക്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലു പേർ അറസ്റ്റിൽ

പാലക്കാട് : സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന.

കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികള്‍ക്കു നേരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു. ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകളും കണ്ടെടുത്തു.

പ്രതികള്‍ക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തര്‍ക്കമുണ്ടായിരുന്നു.

Signature-ad

 

 

ഒപ്പം പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളും കൊലപാതകത്തിനു കാരണമായെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: