NEWS

തേനിയിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ കത്തിച്ചതിനെതിരെ അന്വേഷണം ആരംഭിച്ചു

തേനി: കഴിഞ്ഞ ദിവസം കമ്പത്ത്  കേരള രജിസ്ട്രേഷനിലുള്ള 19 വാഹനങ്ങൾ കത്തിക്കുകയും കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ഇന്റലിജൻസും  ഉത്തമപാളയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രേയ ഗുപ്തയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം ആരംഭിച്ചു.
തേനി ജില്ല കമ്പം നന്ദഗോപാലൻ ക്ഷേത്രത്തിന് സമീപത്തായുള്ള വാഹന പാർക്കിങ് ഏരിയയിലാണ് വാഹനങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. ഹൈറേഞ്ചിലെ ഏലത്തോട്ടത്തിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന തമിഴ്‌നാട്, കേരള രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്‌തിരുന്നു.പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ മാത്രമാണ് കത്തിനശിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം.
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ വാഹനങ്ങൾ കത്തിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇടുക്കി ഇന്റലിജൻസ് ഓഫീസർമാരായ രാജേഷ്, സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: