NEWS

ലഹരിവസ്തുക്കളുമായി ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിൽ

കൊച്ചി :മാരകമയക്കുമരുന്നായ എം.ഡി.എം.എ, ഹഷീഷ് ഓയില്‍  എന്നിവയുമായി ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ പിടിയിൽ.

മഞ്ഞുമ്മല്‍, അലരിപ്പറമ്ബ് വീട്ടില്‍ നൗഫല്‍ (23), കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍ (25), കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു (28), കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍ (27), ബംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ (24) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയിൽ കളമശ്ശേരി പോലീസിന്റെ പിടിയിലായത്.
കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എല്‍ദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിന്‍, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനില്‍കുമാര്‍, ശരണ്യമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: