NEWS

വീടീനോട് ചേർന്ന് കഞ്ചാവ് കൃഷി;വീട്ടമ്മ അറസ്റ്റിൽ

കാസർകോട്: വീടിനോട് ചേർന്ന്  കഞ്ചാവ് കൃഷി  നടത്തിയ വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്.
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനോടു ചേർന്നുള്ള കഞ്ചാവ് കൃഷി കണ്ടെത്തിയത്.

Back to top button
error: