Month: August 2022
-
Crime
ഉടനീളം ദുരൂഹത, ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍; ഇടുക്കിയിലെ ചിന്നക്കനാലിലാണ് സംഭവം
ഇടുക്കിജില്ലയിലെ ചിന്നക്കനാലിൽ ചങ്ങലയില്‍ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മൃതദേഹം വീടിന്റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിൽ പുറത്തായിരുന്നു. സമീപത്തായി ഒരു വടിയും കണ്ടെത്തിയിട്ടുണ്ട്. .ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വടിയും ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ ഈ പ്രദേശത്തുകൂടി അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം തരുണിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. തരുണിൻ്റെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം…
Read More » -
Crime
ഡല്‍ഹി മദ്യനയത്തിനെതിരേ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപമുഖ്യമന്ത്രിക്കൊപ്പം രണ്ട് മലയാളികളും പ്രതിപ്പട്ടികയില്‍
ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി പ്രതിയായ പുതിയ മദ്യനയത്തിനെതിരായ സിബിഐ കേസിലെ പ്രതിപ്പട്ടികയിൽ രണ്ട് മലയാളികളും. മുംബൈ മലയാളി വിജയ് നായർ, തെലങ്കാന സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതികളായ മലയാളികൾ. കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് 7 സംസ്ഥാനങ്ങളിലെ മുപ്പത്തിയൊന്ന് ഇടങ്ങളിൽ സിബിഐ റെയിഡ് നടത്തിയിരുന്നു. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ഔട്ട് ലറ്റുകൾ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിൽ അഴിമതി നടന്നു, ലെഫ്റ്റനന്‍റെ ഗവർണ്ണറുടെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്തിയത് സർക്കാരിന് നഷ്ടമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെ സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല…
Read More » -
Kerala
എംപി ഓഫീസ് ആക്രമണത്തിലെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയെന്ന് സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിത്തകര്‍ത്ത കേസില്‍ എം പി ഓഫീസിലെ സ്റ്റാഫ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെന്ന് കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍ എംപി. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് കേരള സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസ് കാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകുമെന്നും സുധാകരന്‍ പറഞ്ഞു. ഓഫീസ് തല്ലിത്തകര്‍ത്ത എസ് എഫ് ഐക്കാരെയും അതിന് എല്ലാ ഒത്താശയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഡി വൈ എസ്…
Read More » -
Kerala
ഞായറാഴ്ച മുതല്‍ 23 വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടി മഴപെയ്യുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ െവെദ്യുതി ബന്ധം വിചേ്ഛദിക്കണം. െവെദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നു.
Read More » -
Kerala
മരണക്കെണിയ്ക്ക് ടോള്‍ എന്തിന്? റോഡുകളില്‍ അപകടം ഉണ്ടായാല്‍ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണം: ഹൈക്കോടതി
കൊച്ചി: റോഡിലെ കുഴികളില്‍ വീണ് ഇനി അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ കലക്ടര്‍മാര്‍ സജീവമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ ആളുകള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇത്തരം റോഡുകളില്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി ചോദിച്ചു. റോഡ് അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതി ആശങ്കയും രേഖപ്പെടുത്തി. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ദേശീയ പാതയിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്നു ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കോടതി ഇടപെടലില്‍ റോഡുകളുടെ നില മെച്ചപ്പെട്ടെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി. അതേസമയം, 116 റോഡുകള്‍ പരിശോധിച്ചതായും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും പൊതുമരാമത്ത് വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് 31ലേക്ക് മാറ്റി. അന്ന് വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാവണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Read More » -
India
തമിഴ്‌നാട്ടിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷം
ചെന്നൈ: കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് തനിയാവർത്തനമാണ് തമിഴ്നാട്ടിലുംനടക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരംസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെഅതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ തന്നെ ഗവർണർ ആർ.എൻ.രവി മൂന്ന് സര്‍വ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത നിലയാണ്. ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാക്കുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് – ഏതാനും ആഴ്ചകൾക്ക് മുൻപിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതാണിത്. മാസങ്ങളായി തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ് ഗവർണർ ആർ.എൻ.രവി. ഒരു ഘട്ടത്തിൽഗവർണറുടെ പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കുന്ന നില വരെ എത്തിയിരുന്നു. ഗവർണർ പങ്കെടുക്കുന്നപരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുംസംഘടിപ്പിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർസർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ വിസിമാരെ നിയമിച്ചത്. ഇവരുടെനിയമനക്കാര്യം രാജ്ഭവൻ സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് വിവരം. സംസ്ഥാനത്തെ 13…
Read More » -
Crime
പീഡനക്കേസില്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിക്കൊണ്ടുള്ള വിവാദ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യ ഉത്തരവില്‍ സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. കോടതിയുടെ നിരീക്ഷണം പട്ടികജാതി/വര്‍ഗ വിഭാഗത്തെ അതിക്രമിക്കുന്നതിനെതിരേയുള്ള നിയമത്തിനെതിരാണ്. കേസിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. സുഹൃത്തുക്കള്‍ക്കൊപ്പം കൊയിലാണ്ടി നന്തിയില്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരിയെ സിവിക് നിര്‍ബന്ധപൂര്‍വം കടന്നു പിടിച്ചെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു പരാതി. പട്ടികജാതിക്കാരിയാണെന്നു വ്യക്തമായി മനസ്സിലാക്കിയാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നും പരാതിയിലുണ്ട്. അതിനാല്‍ സിവിക്കിനെതിരേ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തത്. എന്നാല്‍ ഈ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ കോടതിയുടെ കണ്ടെത്തല്‍. ജാതിവ്യവസ്ഥയ്‌ക്കെതിരേ നിരന്തരം പോരാടുന്ന സിവിക് ചന്ദ്രന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരാള്‍…
Read More » -
Kerala
വിഴിഞ്ഞത്തെ സമരം: മന്ത്രിമാരും സമരസമിതിയുമായുള്ള ചര്‍ച്ച അവസാനിച്ചു; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്‌മാന്‍ എന്നിവരെ കൂടാതെ തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഫിഷറീസ് വകുപ്പ് മേധാവിമാര്‍ എന്നിവരും സംബന്ധിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമരക്കാരെ പ്രതിനിധീകരിച്ച് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ 9 അംഗ സംഘം ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പുനരധിവാസമടക്കം ക്ഷേമ പദ്ധതികളില്‍ ഊന്നി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ആകുമോ എന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരക്കാര്‍ക്ക് ഏഴ് ആവശ്യങ്ങളുണ്ട്.തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന പ്രധാന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നോട്ടുപോകാനിടയില്ല. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യം അംഗീകരിക്കാനാവില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. രണ്ടരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അനുകൂല പ്രതികരണമാണ് മന്ത്രിമാരില്‍ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. യൂജിന്‍…
Read More » -
ജയില്‍ മോചിതനായ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 13 പേര്‍ അറസ്റ്റില്‍; പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാഹചര്യം
തഞ്ചാവൂര്‍: തമിഴ്‌നാട് മയിലാടുംതുറയില്‍ ഗുണ്ടാനിയമപ്രകാരം റിമാന്‍ഡിലായിരുന്ന യുവാവിനെ ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ വെട്ടിക്കൊന്ന സംഭവത്തില്‍ 13 പേര്‍ അറസ്റ്റില്‍. കൊലയാളി സംഘത്തില്‍ ഒരാള്‍ സിപിഎം പ്രവര്‍ത്തകനും മറ്റൊരാള്‍ തമിഴ് ഈലം പ്രവര്‍ത്തകനുമാണ്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. വണ്ണിയര്‍ സംഘം മുന്‍ നേതാവ് കൂടിയായ മയിലാടുംതുറ കോതത്തെരു സ്വദേശി കണ്ണന്‍ എന്ന യുവാവിനെ ഇന്നലെ രാത്രിയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായി ജയിലിലായിരുന്ന കണ്ണനെ മുന്‍വൈരാഗ്യമുള്ള കതിരവന്‍ എന്നയാളുടെ നേതൃത്വത്തിലാണ് മുഖത്തും നെഞ്ചിനും തുരുതുരാ വെട്ടിയാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇന്നലെ തന്നെ പൊലീസിന് പ്രതികളുടെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതി കതിരവന്‍ അടക്കം കൊലയാളി സംഘത്തിലെ 13 പേരെ വിവിധയിടങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ ദുരൈക്കണ്ണ്, തമിഴ് ഈലം പ്രവര്‍ത്തകന്‍ പ്രഭാകരന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും അറസ്റ്റിലായിട്ടുണ്ട്. 12 പ്രതികളേയും കനത്ത പൊലീസ് സുരക്ഷയില്‍ മയിലാടുതുറൈ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്…
Read More » -
Kerala
സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും ന്യായീകരണ തൊഴിലാളികള്‍ക്കും സമര്‍പ്പിക്കുന്നു: കെ.ടി. ജലീല്‍
മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും ന്യായീകരണ തൊഴിലാളികള്‍ക്കും മാധ്യമങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടിയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയ തന്നെ വേട്ടയാടി. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒപ്പം തന്നേയും അപമാനിക്കാനും താറടിക്കാനുമുള്ള കേസാണ് നല്‍കിയത്. ആ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം സ്വര്‍ണ്ണക്കടത്തുമായോ ഡോളര്‍ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജല്‍പ്പനങ്ങള്‍ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സര്‍ക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച ‘ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തു’ കേസിലെ പ്രതികള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിന്‍മേല്‍ പോലീസിന് അന്വേഷണം തുടരാം. ഞാന്‍ നല്‍കിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികള്‍ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും…
Read More »