CrimeNEWS

ഉടനീളം ദുരൂഹത, ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍; ഇടുക്കിയിലെ ചിന്നക്കനാലിലാണ് സംഭവം

  ഇടുക്കിജില്ലയിലെ ചിന്നക്കനാലിൽ ചങ്ങലയില്‍ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മൃതദേഹം വീടിന്റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിൽ പുറത്തായിരുന്നു. സമീപത്തായി ഒരു വടിയും കണ്ടെത്തിയിട്ടുണ്ട്.

.ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വടിയും ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Signature-ad

ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ ഈ പ്രദേശത്തുകൂടി അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം തരുണിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.

തരുണിൻ്റെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്നും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തൻപാറ പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: