Month: August 2022
-
Crime
11കാരിയെ മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒത്താശചെയ്തുകൊടുത്ത് 21കാരിയായ സുഹൃത്ത്
മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ പതിനൊന്നുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തായ ഇരുപത്തിയൊന്നുകാരിയുടെ ചതിയില്‍പ്പെട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേരേ പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ പ്രതി ഒളിവിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പെണ്‍കുട്ടി വീടിനടുത്തുള്ള കടയില്‍ പോയപ്പോഴാണ് സംഭവം. കടയില്‍വച്ച് കണ്ട കൂട്ടുകാരി പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെ ഇവിടേക്ക് വിളിച്ചുവരുത്തിയ യുവതി ഇവരുമായി ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ യുവതി സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പെണ്‍കുട്ടിക്ക് നേരേ നടന്ന അതിക്രമങ്ങളെല്ലാം യുവതി കണ്ടുനില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, പോക്സോ തുടങ്ങിയ…
Read More » -
Health
സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ ! ആയുര്‍വേദത്തിലൂടെ പുകയില ആസക്തിയില്‍നിന്ന് മുക്തി നേടാം
ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് പുകയില ആസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 1 ബില്ല്യണിലധികം പുകവലിക്കാരുണ്ട്. ഈ ശീലം പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. പുകയിലയിലെ നിക്കോട്ടിനാണ് ആസക്തിക്ക് കാരണമാകുന്നത്. ഇത് ഉപേക്ഷിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും ചില വഴികളിലൂടെ നിങ്ങള്‍ക്ക് ഈ ശീലം പതിയെപതിയെ കുറക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 106 ദശലക്ഷം പുകവലിക്കാരുണ്ട്. ലോകത്ത് പുകവലിക്കുന്നവരില്‍ 12 ശതമാനവും ഇന്ത്യയിലാണ്. ഇത് ഇന്ത്യയില്‍ പ്രതിവര്‍ഷം 1.35 ദശലക്ഷം പുകയില മരണത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് അറിയപ്പെടുന്ന 69 അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. സമ്മര്‍ദ്ദം, ജീവിതശൈലി എന്നിവ കാരണം യുവതലമുറ അധിമായി പുകവലിക്ക് അടിമപ്പെടുന്നു. പുകവലി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ പ്രതിരോധ നടപടികളോടൊപ്പം സമയബന്ധിതമായ പതിവ് പരിശോധനകളും അത്യന്താപേക്ഷിതമാണ്. നിങ്ങള്‍ക്ക് പുകയില് ആസക്തി ഉണ്ടെങ്കില്‍ ഈ ആയുര്‍വേദ നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും…
Read More » -
Health
ചെറുപ്പക്കാരിലെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍
ആര്‍ത്രൈറ്റിസ് എന്ന് നാം കേട്ടിട്ടുണ്ട്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പലര്‍ക്കും അറിയില്ല. അതുപോട്ടെ ഇത് ഏത് പ്രായത്തിലുള്ളവരെയാണ് പ്രശ്നത്തിലാക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? എന്നാല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പ്രായമുള്ളവരെ മാത്രം പിടികൂടുന്ന ഒരു രോഗാവസ്ഥയാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ സത്യാവസ്ഥ ശരിക്കും അങ്ങനെയല്ല. 2 വയസ്സിന് ശേഷം ഏത് പ്രായത്തിലുള്ളവരേയും ഇത്തരത്തില്‍ ഒരു അവസ്ഥ ബാധിക്കാവുന്നതാണ്. ചെറിയൊരു ശതമാനം ആളുകളിലും ഈ അവസ്ഥ കണ്ട് വരുന്നു. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമായി പലപ്പോഴും റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് മാറുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. രോഗം നിങ്ങളിലുണ്ട് എന്ന് കാണിക്കുന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇവ രോഗത്തിന്റേതാണ് എന്ന് തിരിച്ചറിഞ്ഞ് അതിന് പ്രതിരോധം തീര്‍ക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ശരീരം ചെറുപ്പക്കാരില്‍…
Read More » -
Health
ഭക്ഷണത്തോടൊപ്പം ഒരു നേരം തൈര് കഴിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമോ ? ഉത്കണ്ഠകള്‍ മാറുമോ ?
ഭക്ഷണത്തോടൊപ്പം ഒരു നേരം തൈര് കഴിക്കുന്നതിന്റെ ആരോഗഗുണങ്ങളെ കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. ഫോസ്ഫറസ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ തൈര് പല്ലുകളെയും എല്ലുകളേയും ശക്തിപ്പെടുത്തുന്നു. ഇത് സന്ധിവാതം തടയുന്നതിനും പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. തൈര് മികച്ച പ്രോബയോടോയിക് ഭക്ഷണങ്ങളില്‍ ഒന്നാണ്, അതില്‍ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന തത്സമയ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു. പ്രോബയോട്ടിക്കുകള്‍ വെളുത്ത രക്താണുക്കള്‍ക്കെതിരെ പോരാടുന്ന അണുബാധകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഇത് പല അണുബാധകളെയും തടയുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍…
Read More » -
Health
വായ്പുണ്ണ് വരാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
അടിക്കടി ഉണ്ടാകുന്ന വായ്പുണ്ണ് ഒട്ടുമിക്കപേരെയും വലക്കുന്ന ഒന്നാണ്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇത് ഉണ്ടാകാമെങ്കിലും പ്രധാന കാരണമായി കരുതാവുന്ന ഒന്ന് വിറ്റാമിന്‍ ബി 12ന്റെ അഭാവമാണ്. എല്ലാ വിറ്റാമിനുകളെയും പോലെ, വിറ്റാമിന്‍ ബി 12 ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്. ചുവന്ന രക്താണുക്കളുടെയും ഡിഎന്‍എയുടെയും രൂപീകരണത്തിന് മാത്രമല്ല, തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും വികസനത്തിനും ഈ വിറ്റാമിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ വിറ്റാമിന്‍ ബി-12 ന്റെ കുറവ് നാവിലും മോണയിലും ഉണ്ടാകുന്ന വായ്പ്പുണ്ണിനു പുറമെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വന്ധ്യത, ക്ഷീണം, പേശികളുടെ ബലഹീനത, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവക്കും കാരണമാകും. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ന്റെ പഠനം അനുസരിച്ച്, 19 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് പ്രതിദിനം 1.5 മൈക്രോഗ്രാം വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ഇറച്ചി, മത്സ്യം, പാല്‍, ചീസ്, മുട്ട, ധാന്യം എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി 12 ന്റെ അഭാവം കുറക്കാന്‍ സഹായിക്കും.…
Read More » -
Health
മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; അണുബാധ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണം
മങ്കിപോക്സിനെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന. 92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മിങ്കോപ്ക്സ് കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. മങ്കിപോക്സ് തടയുന്നതിന് ഈ വാക്‌സിനുകൾക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് പറഞ്ഞു. ഞങ്ങൾക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിൻ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഏകദേശം 7,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മുൻ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനയാണ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കേസുകൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു. 92 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 12 മരണങ്ങളോടെ 35,000-ലധികം മങ്കിപോക്സ് കേസുകൾ ഇപ്പോൾ…
Read More » -
Crime
ഷാജഹാന്‍ കൊലപാതകം: മലക്കം മറിഞ്ഞ് പോലീസ്; കൊലപാതകം രാഷ്ട്രീയ പ്രേരിതം, എട്ട് പ്രതികളും ബിജെപി അനുഭാവികള്‍
പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ആദ്യ വാദത്തില്‍ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേഷോത്സവത്തില്‍ പ്രതികള്‍ ഫ്‌ലെക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതോടെ പൊലീസിനെ…
Read More » -
Kerala
40 ക്രിമിനല്‍കേസുള്ള എസ്.എഫ്.ഐ. നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം: സതീശന്‍
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കുമെന്നും സതീശന്‍ അറിയിച്ചു. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം…
Read More » -
Crime
വാക്കേറ്റത്തിനിടെ വയോധികന് വെട്ടേറ്റു; സുഹൃത്ത് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വയോധികന് തലയ്ക്ക് വെട്ടേറ്റു. ഇരുളം മൂടക്കൊല്ലി റെജിക്കാണ് തലയ്ക്ക് വെട്ടേറ്റത്. തുടര്‍ന്ന് റെജിയെ ആക്രമിച്ച സുഹൃത്ത് കണ്ണൂര്‍ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മേലെ അരിവയലില്‍ ആണ് സംഭവം. അരിവയല്‍ കാപ്പിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. പരിക്കേറ്റ റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജേഷ് 30 വര്‍ഷമായി പ്രദേശത്ത് തനിച്ച് വാടകക്ക് താമസിച്ച് വരികയാണ്. പരിക്കേറ്റ റെജിയും സമീപത്ത് തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. മീനങ്ങാടി സബ്ബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
Crime
സര്‍വീസ് കഴിഞ്ഞ് തിരിച്ചെത്തിയത് മദ്യപിച്ച്; ബാഗില്‍ ആറുകുപ്പി മാഹി മദ്യവും; കെ സ്വിഫ്റ്റ് ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ നിന്നുള്ള മദ്യവുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി എസ്. ഷിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരനായ ഇയാള്‍ മദ്യപിച്ചാണെത്തിയത്. ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ ആറു കുപ്പി മാഹി മദ്യവും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയുള്ള ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് ഡിപ്പോയില്‍ എത്തിയതായിരുന്നു ഷിബു. മദ്യം കണ്ടെടുത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
Read More »