KeralaNEWS

മരണക്കെണിയ്ക്ക് ടോള്‍ എന്തിന്? റോഡുകളില്‍ അപകടം ഉണ്ടായാല്‍ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണം: ഹൈക്കോടതി

കൊച്ചി: റോഡിലെ കുഴികളില്‍ വീണ് ഇനി അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ കലക്ടര്‍മാര്‍ സജീവമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ ആളുകള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇത്തരം റോഡുകളില്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി ചോദിച്ചു.

റോഡ് അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതി ആശങ്കയും രേഖപ്പെടുത്തി. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ദേശീയ പാതയിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്നു ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കോടതി ഇടപെടലില്‍ റോഡുകളുടെ നില മെച്ചപ്പെട്ടെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി.

Signature-ad

അതേസമയം, 116 റോഡുകള്‍ പരിശോധിച്ചതായും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും പൊതുമരാമത്ത് വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് 31ലേക്ക് മാറ്റി. അന്ന് വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാവണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 

Back to top button
error: