NEWS

ചെമ്മീൻ സിനിമ ഇറങ്ങിയിട്ട് 57 വർഷം!!

രുപാട് പ്രണയകഥകൾ സിനിമയായിട്ടുണ്ട്.പക്ഷെ ഒരു പ്രണയകഥ എങ്ങനെ ക്ലാസിക് ആകുന്നതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍. തകഴിയുടെ നോവലിനെ ആസ്പദമാക്കി 57 വർഷം മുൻപ് രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീൻ.
  ആദ്യമായി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ചെമ്മീനിന് ഉണ്ട്.ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഇത്.
ഈ സിനിമയുടെ നിർമ്മാതാവു് ബാബു ഇസ്മയിൽ സേട്ട് എന്ന ‘കണ്മണി ബാബു’ വെറും ഇരുപതാം വയസ്സിൽ ആണ് രാഷ്ട്രപതിയുടെ സ്വർ‍ണ്ണ മെഡൽ‍ വാങ്ങിയത്! ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
വയലാറിന്റെ വരികൾക്ക് സംഗീതം നൽകിയത് സലിൽ ചൗധരി. ഗായകരായി മന്നാഡെ, ലത മങ്കേഷ്‌കർ. ക്യാമറ ചലിപ്പിക്കാൻ മാർക്കസ് ബാറ്റ്ലി. ഗാനങ്ങൾ റെക്കോർഡ് ചെയ്തതെല്ലാം ബോംബെയിൽ ആണ്. ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം പാടാൻ പക്ഷേ നിശ്ചയിച്ച ദിവസം ലത മങ്കേഷ്‌കർ എത്തിയില്ല. സിനിമയിൽ കറുത്തമ്മ പാടുന്ന രംഗം ആയിട്ടാണ് ആ ഗാനം ഉൾപ്പെടുത്തിയിരുന്നത്. ലതയുടെ അഭാവത്തിൽ പിന്നീട് യേശുദാസിനെ കൊണ്ട് ഈ ഗാനം പാടിക്കുക ആയിരുന്നു. വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. “കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയി വരുമ്പോൾ കറുത്തമ്മക്കെന്തു കൊണ്ടുവരും?” എന്ന വരികൾ മാറ്റി, “കൈ നിറയെ എന്ത്ന്തു കൊണ്ടുവരും?” എന്നാക്കി. പാട്ടുകൾ എല്ലാം എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ ആവുകയും ചെയ്തു.
തകഴിയുടെ വിഖ്യാത നോവലായ ‘ചെമ്മീനിനെ’ അഭ്രപാളിയിലേക്ക് യാതൊരു കോട്ടവും തട്ടാതെ എഴുതിയൊരുക്കിയത് തിരക്കഥാകൃത്തായ എസ്. എൽ. പുരം സദാനന്ദനാണ്.
 പരീക്കുട്ടി ആയി മധുവും, കറുത്തമ്മയായി ഷീലയും വേഷം ചെയ്തു. അവർ ആ വേഷങ്ങൾ അനശ്വരമാക്കി.
നാട്ടിക കടപ്പുറത്തായിരുന്നു ചെമ്മീന്റെ ഷൂട്ടിംഗ്. തകഴി ചേട്ടന്‍ നോവല്‍ എഴുതിയത് പുറക്കാട് കടപ്പുറം പശ്ചാത്തലമാക്കിയാണ്. എസ് എല്‍ പുരം സംഭാഷണമൊരുക്കിയതും പുറക്കാട്ടെ ഭാഷാശൈലിയിലാണ്. പക്ഷെ സിനിമ ചിത്രീകരിക്കാന്‍ രാമു കാര്യാട്ട് തെരഞ്ഞെടുത്തത് നാട്ടികയാണ്. എല്ലാ കടപ്പുറങ്ങളും സൗന്ദര്യമുള്ളതാണ്. പക്ഷെ പുറക്കാടിനെക്കാള്‍ വിഷ്വലി കുറച്ചുകൂടി സിനിമയ്ക്ക് ചേരുന്നത് നാട്ടികയാണെന്ന്‍ രാമുവിന് തോന്നി. അതിന്റെ ദൃശ്യസംസ്‌കാരം വേറെയാണ്. നാട്ടിക രാമുവിന്റെ വീടിന് അടുത്തുമാണ്. അതുപക്ഷേ ഒരു കാരണമായിരുന്നില്ല. സിനിമയ്ക്ക യോജിച്ചയിടം എന്ന തിരിച്ചറിവു മാത്രമായിരുന്നു നാട്ടിക ലൊേേക്കഷനാക്കാന്‍ രാമുവിനെ പ്രേരിപ്പിച്ചത്. ചെമ്മീന്‍ എന്ന ചലച്ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ക്യാരക്ടറാണ് ആ കടപ്പുറം.
 1965 ഓണത്തിന് (1965 ഓഗസ്റ്റ് 19) ചിത്രം തിയറ്ററിൽ എത്തി.

Back to top button
error: