NEWS

റാന്നിക്ക് എംഎൽഎയുമുണ്ട്, പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിയുമുണ്ട്; റോഡിലെ കുഴിയടയ്ക്കാൻ പക്ഷെ പോലീസ് മാത്രം!

റാന്നി : കഴിഞ്ഞ മഴക്കാലത്തോടെ രൂപപ്പെട്ട റോഡിലെ കുഴി അടയ്ക്കാൻ അവസാനം പോലീസ് മാത്രം.
റാന്നി അങ്ങാടി ബൈപ്പാസ് ജംക്ഷനിൽ രൂപപ്പെട്ട കുഴികളാണ് ഇന്ന് ഉച്ചയോടെ മഴ നനഞ്ഞു പോലീസ് ഉദ്യോഗസ്ഥർ നിർവ്വഹിച്ചത്.റാന്നിയിൽ 25 വർഷം എംഎൽഎ ആയിരുന്ന രാജു ഏബ്രഹാമിന്റെ വീടിന്റെ തൊട്ട് മുൻപിലുള്ള റോഡിലെ കുഴികളാണ് ഇത്.നിലവിൽ കേരള കോൺഗ്രസ് എമ്മിലെ അഡ്വ.പ്രമോദ് നാരായനാണ് റാന്നിയിലെ എംഎൽഎ.
റാന്നി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അങ്ങാടി ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നത്.ഇതോടെ പണ്ടേ ദുർബ്ബല ഇപ്പോൾ ഗർഭിണി എന്നതായി റോഡിന്റെ അവസ്ഥ.
അങ്ങാടി പഞ്ചായത്തിന് പണം വാങ്ങി മാത്രമേ ശീലമുള്ളതിനാൽ അവർക്കിത് പുത്തരിയല്ല.അതിനാൽ ദിനംപ്രതി ഈ റോഡിലൂടെ യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ജനങ്ങൾ പരാതിയുമായി എംഎൽഎയാണ് സമീപിച്ചത്.ഒന്നും നടന്നില്ല.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ റാന്നി ടൗണിലെ പല റോഡുകളിലും വെള്ളം കയറി ഗതാഗത തടസമുണ്ടായതോടെ പോലീസ് വാഹനങ്ങളെല്ലാം അങ്ങാടി ബൈപ്പാസ് വഴി തിരിച്ചുവിട്ടു.ഇതോടെ ഇവിടെ നീണ്ട നേരത്തെ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു എന്ന് മാത്രമല്ല ജനങ്ങളുടെ പ്രതിഷേധം പോലീസിന് ഏറ്റു വാങ്ങേണ്ടിയും വന്നു.ഒടുവിൽ പോലീസ് തന്നെ റോഡ് പണിക്കാരായി മാറുകയായിരുന്നു.
ഭരണക്ഷിയിലെ എംഎൽഎയാണ് അഡ്വ.പ്രമോദ് നാരായൺ.റാന്നിയുടെ തൊട്ടടുത്ത നിയോജക മണ്ഡലമായ ആറൻമുളയിലെ എംഎൽഎയാണ് ആരോഗ്യ മന്ത്രി കൂടിയായ വീണാ ജോർജ്ജ്.

Back to top button
error: