NEWS

പ്രധാന മന്ത്രി വ്യാഴാഴ്ച കേരളത്തില്‍ 

കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തില്‍ എത്തും.രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം.
വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കും.വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും.
തുടർന്ന് മംഗലാപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: