Month: August 2022

  • India

    കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തള്ളാതെ ശശി തരൂർ

      തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ശശി തരൂർ. മത്സരിക്കുമോയെന്ന ചോദ്യത്തിന് സാധ്യത തിരുവനന്തപുരം എംപി തള്ളിയില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ല. ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം കാണാമെന്നും തരൂർ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ ശശി തരൂർ നൽകിയിരുന്നു. താൻ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, ശശി തരൂർ വ്യക്തമാക്കി.    

    Read More »
  • India

    ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനിയില്‍ തത്കാലം ഗണേശചതുര്‍ത്ഥി ആഘോഷം നടത്തേണ്ട: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനിയില്‍ തത്കാലം ഗണേശചതുര്‍ത്ഥി ആഘോഷം നടത്തരുതെന്ന് സുപ്രീം കോടതി. രണ്ട് ദിവസത്തേക്ക്ക്ക് തല്‍സ്ഥിതി തുടരണമെന്നും പരിപാടിക്ക് അനുമതിയില്ലെന്നും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഈദ്ഗാഹ് മൈതാനിയില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്താമെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗണേശചതുര്‍ത്ഥിക്ക് ഒരു ദിവസം ബാക്കിനില്‍ക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന് ബംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷനാണ് ആദ്യം അനുമതി നല്‍കിയത്. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പന്തല്‍ കെട്ടുന്നതടക്കമുള്ള പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ വിധിക്കെതിരേ വഫഖ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ആദ്യം സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ്…

    Read More »
  • Crime

    ലഹരികടത്തില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും; കേസില്‍ ആവര്‍ത്തിച്ച് ഉള്‍പ്പെട്ടാല്‍ കാപ്പാ ചുമത്താനും നിര്‍ദ്ദേശം

    തിരുവനന്തപുരം: ലഹരിക്കേസിൽ ആവർത്തിച്ച് ഉള്‍പ്പെടുന്നവർക്കെതിരെ കാപ്പാ ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ലഹരികടത്തിൽ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ലഹരി ഉപയോഗവും കടത്തും കൂടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. പൊലീസും- എക്സൈസും ചേർന്ന് സംസ്ഥാന വ്യാപമായ സ്പെഷ്യ ഡ്രൈവ് നടത്തും. ലഹരിക്കെതികായ സംസ്ഥാനതല പ്രചരണം സംഘടിപ്പിക്കും. ഗാന്ധി ജയന്തി ആശോഘങ്ങള്‍ ലഹരി വിരുദ്ധ പ്രാചരണമാക്കി മാറ്റും. ഒക്ടോബർ രണ്ടിന് ലഹരിവരുദ്ധ പ്രചാരണത്തിൻെറ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ സ്താപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവതക്കരണത്തിന് ഊന്നൽ നൽകും. എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ…

    Read More »
  • India

    ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക; പ്രധാനമന്ത്രി കൊച്ചിയിൽ അനാച്ഛാദനം ചെയ്യും

    ദില്ലി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, സെപ്റ്റംബർ രണ്ടിന് പതാകയും അനാച്ഛാദനം ചെയ്യുന്നത്. കൊളോണിയൽ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ്. അതേസമയം രാവിലെ 9:30 നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഐഎൻഎസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുക. നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പതാകയാണ് നേവൽ എൻസൈൻ. നിലവിലെ ഇന്ത്യൻ നേവൽ എൻസൈൻ ഒരു സെന്റ് ജോർജ്ജ് ക്രോസ് അടങ്ങിയ ( വെള്ള പശ്ചാത്തലത്തിൽ, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണിൽ, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്. ഇത് ബ്രിട്ടീഷ് കൊളോണിയൽ ഓർമകളെ നിലനിർത്തുന്ന സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950ന് ശേഷം ഇത്…

    Read More »
  • Kerala

    പദവി സുരക്ഷിതമായോ?; ലോകായുക്ത നിയമഭേദഗതിബില്‍ സഭയില്‍ പാസാക്കി ഭരണപക്ഷം, ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഇനി ഗവര്‍ണറുടെ ഊഴം

    തിരുവനന്തപുരം: സ്വന്തം മുന്നണിയില്‍നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടും എല്ലാം പരിഹരിച്ച് ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ കടത്തിയെടുത്ത് സര്‍ക്കാര്‍. അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ, പ്രതിപക്ഷ അസാന്നിധ്യത്തിലാണ് ബില്ല് നിയമസഭയില്‍ പാസായത്. നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍ എന്നാണ് ഉയരുന്ന വിമര്‍ശനം. നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന് 23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി. നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ലോകായുക്തക്കു ജുഡീഷ്യല്‍ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യമല്ലെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമമന്ത്രി പി രാജീവ് ഇതിനെ നേരിട്ടത്. വിധി എതിരായാല്‍ പൊതു പ്രവര്‍ത്തകര്‍…

    Read More »
  • Kerala

    കേടായ പഴങ്ങളില്‍ നിന്ന് പെന്‍സിലിൻ, കാലിക്കറ്റിലെ അധ്യാപകൻ ഡോ. സി. ഗോപിനാഥന് പേറ്റന്റ്

    വ്യാവസായികാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് പേറ്റന്റ്. സര്‍വകലാശാല ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രഫസർ ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉൽപാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതികവിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം ഉപയോഗിച്ചാണ് പെന്‍സിലിന്‍ ഉൽപാദിപ്പിക്കുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പ് രൂപത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കും. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുക് നശീകരണത്തിന് ‘ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ്’ എന്ന ബാക്ടീരിയ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017 ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.

    Read More »
  • NEWS

    കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

    കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കാമിലോ അന്തരിച്ചതെന്ന് ക്യൂബന്‍ പ്രസിഡന്റ് അറിയിച്ചു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിട നല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു. ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറും അഭിഭാഷകനുമാണ് കാമിലോ. ചെഗുവേര അലെയ്ഡ ദമ്പതികളുടെ മകനായി 1962ലാണ് കാമിലോയുടെ ജനനം.  

    Read More »
  • Crime

    ആണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് തടവുശിക്ഷ

    റിയാദ്: സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ചു. മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചത്. കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം കേസില്‍ അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രാഥമിക കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയാണ് പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

    Read More »
  • Kerala

    പി സി ചാക്കോക്കെതിരെ എന്‍സിപി യില്‍ പടയൊരുക്കം, സംഘടനതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

      എന്‍സിപി സംഘടന തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോക്കെതിരെ പടയൊരുക്കം ശക്തമായത്. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. പല ജില്ലകളിലും മന്ത്രി എ കെ ശശീന്ദ്രന്റെ സഹായത്തോടെയാണ് പി സി ചാക്കോ പക്ഷത്തിന് വിജയം നേടാനായത്. മൂന്നിടത്തൊഴികെ 11 ജില്ലകളില്‍ സ്വന്തം നോമിനികളെയാണ് പി സി ചാക്കോ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ചിരുന്നത്. ഈ 11 ജില്ലകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് പി സി ചാക്കോ വിഭാഗം മത്സരിച്ച് പരാജയപ്പെട്ടു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പരാജയപ്പെട്ടത്. കൊല്ലം ജില്ലയിലാകട്ടെ പി സി ചാക്കോ ഉദ്ദേശിച്ച ആളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പകരം മറ്റൊരാളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 5 ജില്ലകളാണ് പി സി ചാക്കോക്ക് നഷ്ടമായത്. മറ്റുള്ള 6 ജില്ലകളില്‍ എ.കെ.ശശീന്ദ്രന്റെ സഹായത്തോടെയാണ് എന്തെങ്കിലും നേടാനായത്. എന്നാല്‍ ഈ ജില്ലകളില്‍ നിലവില്‍ പി സി ചാക്കോ നിയമിച്ച…

    Read More »
  • Local

    സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ഹണിട്രാപ്പ്, ഇരിങ്ങാലക്കുട സ്വദേശി വ്യവസായിയെ കെണിയിൽ പെടുത്തിയ ഭാര്യയും ഭർത്താവും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ

      പാലക്കാട് : സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടി എടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിനി ദേവു, ഭർത്താവ് ഗോകുൽ, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ദേവു വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവുവും യുവാക്കളും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടാനായത്. ഹണിട്രാപ്പ്എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോ എന്ന് പാലക്കാട്…

    Read More »
Back to top button
error: