Month: August 2022
-
NEWS
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു, മുടികൊഴിച്ചിൽ തടയാനും നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാനും കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി ശാസ്ത്രലോകം
കഷണ്ടിയുടെ പേരിൽ കാശുണ്ടാക്കിയവർ നിരവധിയാണ്. മുടികൊഴിച്ചിൽ തടയാം മൊട്ടത്തലയിൽ മുടി കിളിർപ്പിക്കാം എന്നീ അവകാശവാദങ്ങളുമായി വന്ന് എണ്ണയും ഷാംപൂവുമൊക്കെ വിറ്റ് ലക്ഷാധിപതികളായവർ പലരുണ്ട്. കഷണ്ടി ചികിത്സ ആയൂർവേദത്തിലെയും പ്രധാന തുറുപ്പുചീട്ടാണ്. ചികിൽസയിൽ ഉപയോക്താവിന് പതിനായിരങ്ങൾ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫലവും ഉണ്ടാകില്ല. ഇത്തരം സംശയങ്ങൾക്കും ആശങ്കകൾക്കും ശേഷം കഷണ്ടിക്കുള്ള മരുന്ന് കണ്ടെത്തിയതായി ശാസ്ത്രലോകം സൂചന നൽകി. മുടികൊഴിച്ചിലിന് പതിറ്റാണ്ടുകളായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പുതിയ മുടി വളരാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിനായി, വളരെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്ന പഴയതും അറിയപ്പെടുന്നതുമായ മുടികൊഴിച്ചിൽ ചികിത്സാ മരുന്നായ മിനോക്‌സിഡിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. തലയോട്ടിയിൽ നേരിട്ട് പുരട്ടുന്ന ലോഷനുപകരം, വളരെ കുറഞ്ഞ അളവിൽ ഗുളികകളുടെ രൂപത്തിലാണ് ഇത് വരുന്നത്. യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജിസ്റ്റ് ഡോ. ബ്രെറ്റ് കിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ത്വക്ക് രോഗ വിദഗ്ധർ കുറഞ്ഞ അളവിലുള്ള മിനോക്‌സിഡിൽ ഗുളികകൾ നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയുടെ വിൽപ്പന വർധിച്ചുവരികയാണ്. മിനോക്‌സിഡിലിന്റെ വിജയഗാഥകൾ ജനശ്രദ്ധ…
Read More » -
Kerala
കൊച്ചിയില്‍ പോലീസിന്റെ മുന്നാംകണ്ണ്
കൊച്ചി: പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ,അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 20,000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കോടികളുടെ സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളും കൂടിവരികയാണ്. നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്നു.കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സഹാചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്. ഫ്ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകളാണ് കൊച്ചി നഗരത്തിൽമാത്രം തയ്യാറാക്കുക. ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന്…
Read More » -
NEWS
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്.പട്നയിൽ വച്ചാണ് സംഭവം.കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥരുടേതടക്കം വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പട്‌ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹന വ്യൂഹത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
കേന്ദ്ര സർക്കാർ മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ന്യൂഡെല്‍ഹി: ലാപ്‌ടോപിലോ കംപ്യൂടറിലോ ബ്രൗസിങ്ങിനായി നിങ്ങള്‍ ഗൂഗിള്‍ ക്രോം (Google Chrome) ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഗൂഗിള്‍ ക്രോമില്‍ നിരവധി പിഴവുകള്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി, നിങ്ങളുടെ സിസ്റ്റത്തില്‍ ഹാക്കര്‍മാര്‍ക്ക് സ്വന്തം ഇഷ്ടം നടപ്പിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (SERT-In) ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ കംപ്യൂടറിന്റെ സുരക്ഷയെ മറികടക്കാനും സിസ്റ്റം പൂര്‍ണമായും ഹാക് ചെയ്യാനും ഇവര്‍ക്കാവും. CVE-2022-2856 എന്നാണ് ഈ പിഴവിന് പേരിട്ടിരിക്കുന്നത്. സുരക്ഷയ്ക്കായി ഇത് ചെയ്യുക എല്ലാ ഗൂഗിള്‍ ക്രോം ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടില്ല. 104.0.5112.101-ന് മുമ്ബുള്ള ക്രോം പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഹാകിംഗ് ഒഴിവാക്കാന്‍, ഉപയോക്താക്കള്‍ ആദ്യം ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. കൂടാതെ, അറിയാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ലിങ്കുകളില്‍ ക്ലിക് ചെയ്യുന്നതും ഒഴിവാക്കണം. എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 1. നിങ്ങളുടെ സിസ്റ്റത്തില്‍ Chrome ബ്രൗസര്‍ തുറക്കുക. 2. വെബിന്റെ സ്ക്രീനിന്റെ…
Read More » -
Kerala
കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അട്ടപ്പാടി മധു വധക്കേസിലെ അഭിഭാഷകൻ അനിൽ കെ.മുഹമ്മദ്, ഒമ്പത് പ്രതികളും ഒളിവിൽ
അട്ടപ്പാടി മധു വധക്കേസിൽ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ. ജാമ്യം റദ്ദാക്കാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് മാത്രമാണ് വാദിച്ചതെന്നും കോടതിയിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ അനിൽ കെ.മുഹമ്മദ് പ്രതികരിച്ചു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതിൽ ഇടപെടാൻ മണ്ണാർക്കാട് കോടതിക്ക് അധികാരമില്ല. ഇക്കാര്യമാണ് കോടതിയിൽ വാദിച്ചത്. ജാമ്യം റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്ന് പ്രത്യാഘാതമുണ്ടാകുമെന്നോ ജഡ്ജിയുടെ ഫോട്ടോവെച്ച് വാർത്ത വരുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയിൽ എല്ലാവരുടെയും മുമ്പിലാണ് വാദം നടന്നതെന്നും ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടപ്പാടി മധു വധക്കേസിലെ പ്രതിയുടെ അഭിഭാഷകൻ അനിൽ കെ.മുഹമ്മദ് ഭീഷണിപ്പെടുത്തി എന്ന് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം വാർത്ത കൊണ്ടുവരും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ കോടതി…
Read More » -
India
നൗഷേരേയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരന്‍ പാക് ഇന്റലിജന്‍സ് മുന്‍ഉദ്ദ്യോഗസ്ഥന്‍; ഇയാള്‍ ചാവേറാക്രമണം ലക്ഷ്യമിട്ടതായും സൂചന
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നൗഷേരിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരന്‍ ചാവേര്‍ ആക്രമണത്തിന് ആണ് ശ്രമിച്ചതെന്ന സൂചന. നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനിടെ ഭീകരന് വെടിയേറ്റിരുന്നു. ഇയാള്‍ തബാറാക്ക് ഹുസൈന്‍ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും മുന്‍പും നുഴഞ്ഞ് കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. നൗഷേരയിലെ സെഹര്‍ മക്രി മേഖലയില്‍ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാളാണ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു. ഇയാള്‍ പിന്നീട് പിന്‍വലിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിട്ടു. പരിക്കേറ്റ ഇയാളെ സൈന്യം പിന്നീട് രജൗരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലില്‍ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് സൂചന. അടുത്തിടെ രജൗരിയിലെ സൈനീക ക്യാനിപില്‍ ചാവേര്‍ ആക്രമണത്തിനുള്ള…
Read More » -
Kerala
ഗവര്‍ണര്‍ കാര്യവാഹകിന്റെ അധിക പണി എടുക്കുകയാണെന്ന് ഡിവൈഎഫ്‌ഐ
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിളിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. ഗവര്‍ണര്‍ കാര്യവാഹകിന്റെ അധിക പണി എടുക്കുകയാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. കേരള സര്‍ക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണ്. കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ സര്‍വകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തിനെയും അത് നിര്‍വഹിക്കാന്‍ നേതൃത്വം നല്കുന്ന സിന്റിക്കേറ്റിനേയും വെല്ലുവിളിച്ചു കൊണ്ട് ഏകാധിപത്യ സ്വഭാവം കാണിക്കുകയാണെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം തറവേലയുടെ ഭാഗമാണ്. കണ്ണൂര്‍ വി സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. മറ്റ് കേന്ദ്ര സര്‍വകലാശാലകളില്‍ ബിജെപി സംഘ പരിവാര്‍ അജണ്ടകള്‍ നടത്തിയെടുക്കും പോലെ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകര്‍ക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്,’ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » -
Kerala
ആരിഫ് മൊഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്; ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു
കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ്റെ നടപടി ഭരണഘടനാ പദവി വഹിക്കുന്നയാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നും ഗവർണർ വിവാദങ്ങൾക്ക് ഊർജ്ജം പകരുകയാണെന്നും സർവകലാശാലാ നിയമങ്ങൾ പൂർണമായി ഗവർണർ മനസ്സിലാക്കിയില്ലെന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. ഇതിൻ്റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപമെന്നും സിൻഡിക്കേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ ക്രിമിനലെന്നു വിശേഷിപ്പിച്ച ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിയിൽ സിൻഡിക്കറ്റ് ശക്തമായ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. അങ്ങേയറ്റം അനുചിതവും ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഗവർണറെപ്പോലുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമാണ് ഇത്തരം പദപ്രയോഗമെന്ന് സിൻഡിക്കറ്റ് വാർത്താ ക്കുറിപ്പിൽ പറഞ്ഞു. കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി വലിയ വാർത്തകളും വിവാദങ്ങളുമാണ് മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിൽക്കുന്നത്. ഇതിന് ഊർജ്ജം പകരുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന്…
Read More » -
Pravasi
ജോലിക്കിടെ പരിക്കേറ്റ പ്രവാസിയായ നിര്‍മാണ തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം
അബുദാബി: യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പരിക്കേറ്റ ഏഷ്യക്കാരനായ തൊഴിലാളി തനിക്ക് സംഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. മേല്‍ക്കൂരയില്‍ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും തൊഴിലാളി പറഞ്ഞു. ഇയാളുടെ തലച്ചോറിന് 40 ശതമാനം വൈകല്യവും പരാലിസിസ് മൂലം മുഖം വികൃതമായെന്നും ഇടത് കണ്ണ് അടയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇടത് കണ്ണിന് 50 ശതമാനം വൈകല്യവും കേള്‍വിശക്തി കുറവും മൂക്കിന് ഒടിവും സംഭവിച്ചതായും മണം, രുചി എന്നിവ അറിയാനുള്ള ശക്തി പൂര്‍ണമായും നഷ്ടമായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൂടാതെ ഇടത് കൈക്ക് 50 ശതമാനം വൈകല്യവും സംഭവിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്ത നിര്‍മ്മാണ സ്ഥാപനത്തിനെതിരെ നേരത്തെ പിഴ…
Read More » -
NEWS
വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ ഒഴിവുകൾ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയങ് (ഒഴിവ് – 2), സിവില്‍ എന്‍ജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ ട്രേഡ്സ്മാന്‍ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 22 -ന് രാവിലെ 10 ന് കോളേജില്‍ നടക്കും. യോഗ്യത – ഐ.റ്റി.ഐ / റ്റി.എച്ച്.എസ്.എല്‍.സി / വി.എച്ച്.എസ്.സി (ഇലക്‌ട്രിക്കല്‍/ സിവില്‍). വിശദവിവരങ്ങള്‍ക്ക്: www.cpt.ac.in, 0471 2360391.
Read More »