IndiaNEWS

നൗഷേരേയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരന്‍ പാക് ഇന്റലിജന്‍സ് മുന്‍ഉദ്ദ്യോഗസ്ഥന്‍; ഇയാള്‍ ചാവേറാക്രമണം ലക്ഷ്യമിട്ടതായും സൂചന

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നൗഷേരിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരന്‍ ചാവേര്‍ ആക്രമണത്തിന് ആണ് ശ്രമിച്ചതെന്ന സൂചന. നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനിടെ ഭീകരന് വെടിയേറ്റിരുന്നു. ഇയാള്‍ തബാറാക്ക് ഹുസൈന്‍ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും മുന്‍പും നുഴഞ്ഞ് കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

നൗഷേരയിലെ സെഹര്‍ മക്രി മേഖലയില്‍ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാളാണ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു. ഇയാള്‍ പിന്നീട് പിന്‍വലിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിട്ടു. പരിക്കേറ്റ ഇയാളെ സൈന്യം പിന്നീട് രജൗരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലില്‍ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് സൂചന. അടുത്തിടെ രജൗരിയിലെ സൈനീക ക്യാനിപില്‍ ചാവേര്‍ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു.

Back to top button
error: