ന്യൂഡെല്‍ഹി: ലാപ്‌ടോപിലോ കംപ്യൂടറിലോ ബ്രൗസിങ്ങിനായി നിങ്ങള്‍ ഗൂഗിള്‍ ക്രോം (Google Chrome) ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക.
ഗൂഗിള്‍ ക്രോമില്‍ നിരവധി പിഴവുകള്‍ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി, നിങ്ങളുടെ സിസ്റ്റത്തില്‍ ഹാക്കര്‍മാര്‍ക്ക് സ്വന്തം ഇഷ്ടം നടപ്പിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്ന്
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (SERT-In) ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ കംപ്യൂടറിന്റെ സുരക്ഷയെ മറികടക്കാനും സിസ്റ്റം പൂര്‍ണമായും ഹാക് ചെയ്യാനും ഇവര്‍ക്കാവും. CVE-2022-2856 എന്നാണ് ഈ പിഴവിന് പേരിട്ടിരിക്കുന്നത്.
സുരക്ഷയ്ക്കായി ഇത് ചെയ്യുക
എല്ലാ ഗൂഗിള്‍ ക്രോം ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടില്ല. 104.0.5112.101-ന് മുമ്ബുള്ള ക്രോം പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഹാകിംഗ് ഒഴിവാക്കാന്‍, ഉപയോക്താക്കള്‍ ആദ്യം ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. കൂടാതെ, അറിയാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ലിങ്കുകളില്‍ ക്ലിക് ചെയ്യുന്നതും ഒഴിവാക്കണം.
എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
1. നിങ്ങളുടെ സിസ്റ്റത്തില്‍ Chrome ബ്രൗസര്‍ തുറക്കുക.
2. വെബിന്റെ സ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് കുത്തുകളില്‍ ടാപ് ചെയ്യുക.
3. Settings ക്ലിക് ചെയ്യുക.
2. വെബിന്റെ സ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് കുത്തുകളില്‍ ടാപ് ചെയ്യുക.
3. Settings ക്ലിക് ചെയ്യുക.
4. തുടര്‍ന്ന്, ‘About Chrome’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ Google Chrome ബ്രൗസര്‍ സ്വയമേ അപ്ഡേറ്റ് ചെയ്യും.