KeralaNEWS

ഗവര്‍ണര്‍ കാര്യവാഹകിന്റെ അധിക പണി എടുക്കുകയാണെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിളിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. ഗവര്‍ണര്‍ കാര്യവാഹകിന്റെ അധിക പണി എടുക്കുകയാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. കേരള സര്‍ക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണ്.

കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ സര്‍വകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തിനെയും അത് നിര്‍വഹിക്കാന്‍ നേതൃത്വം നല്കുന്ന സിന്റിക്കേറ്റിനേയും വെല്ലുവിളിച്ചു കൊണ്ട് ഏകാധിപത്യ സ്വഭാവം കാണിക്കുകയാണെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.

Signature-ad

വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം തറവേലയുടെ ഭാഗമാണ്. കണ്ണൂര്‍ വി സി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. മറ്റ് കേന്ദ്ര സര്‍വകലാശാലകളില്‍ ബിജെപി സംഘ പരിവാര്‍ അജണ്ടകള്‍ നടത്തിയെടുക്കും പോലെ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകര്‍ക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്,’ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

Back to top button
error: