Month: August 2022
-
Kerala
പ്രാതലിന് ചെറുപയർ ദോശ, രുചികരം ആരോഗ്യത്തിന് അത്യുത്തമം
പ്രഭാത ഭക്ഷണം അപ്പമോ ദോശയോ പുട്ടോ കഴിച്ചു മടുത്തവർക്ക് ഇതാ പുതിയൊരു വിഭവം. ചെറുപയർ ദോശ, വ്യത്യസ്തവും രുചികരവുമെന്നു മാത്രമല്ല ആരോഗ്യത്തിന് അത്യുത്തമവുമാണ്. ചെറുപയർ ദോശ ദക്ഷിണേന്ത്യയിലെ പരമ്പരാഗത വിഭവമാണ്. പെസറത്ത് എന്നും ഇത് അറിയപ്പെടുന്നു. ഈ വിഭവം ആന്ധ്രാപ്രദേശിൽ നിന്നുള്ളതാണ്. പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഇത് കഴിക്കാം. ചെറുപയർ കൊണ്ട് ഉണ്ടാക്കുന്ന ഈ പച്ച നിറത്തിലുള്ള ദോശ രൂപത്തിലും രുചിയിലും വേറിട്ടതാണ്. ബ്രേക്ക് ഫാസ്റ്റിനായി ചെറുപയർ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ: ചെറുപയർ: 1 കപ്പ് വെള്ളം: 2 കപ്പ് ( ചെറുപയർ കുതിർക്കാനും മറ്റും പ്രത്യേകം വെള്ളം കരുതണം) മല്ലിയില (അരിഞ്ഞത്): കാൽ കപ്പ് ഉള്ളി: ഒരെണ്ണം പച്ചമുളക് : 6 എണ്ണം അരി മാവ്: 4 ടീസ്പൂൺ ഉപ്പ് : അര ടീസ്പൂൺ എണ്ണ: 1 കപ്പ് (നെയ്യാക്കാൻ) എങ്ങനെ തയ്യാറാക്കാം ഒരു പാത്രത്തിൽ ചെറുപയർ എടുത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഒരു…
Read More » -
NEWS
നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിനിടയിൽ മസ്കറ്റ് എയർപോർട്ടിൽ വച്ച് തൃശൂർ സ്വദേശി മരിച്ചു
മസ്കറ്റ് :അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിനിടെ മസ്കറ്റ് എയര്‍പോര്‍ട്ടിൽ വച്ച് തൃശൂര്‍ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ് മരിച്ചത്. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. പനിയും പ്രമേഹവും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിൽ എത്തിയതായിരുന്നു.ഉടൻതന്നെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
വേളാങ്കണ്ണി തിരുന്നാൾ; എറണാകുളത്ത് നിന്നും ആഴ്ചയിൽ രണ്ടു ദിവസം സ്പെഷൽ ട്രെയിൻ
കൊച്ചി : വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു.തീര്‍ഥാടകരുടെയും യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണിത്. കോട്ടയം,കൊല്ലം, കൊട്ടാരക്കര ചെങ്കോട്ട വഴിയാണ് സർവീസ്.തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
സിഗരറ്റിന്റെ പൈസ ചോദിച്ച കടയുടമയുടെ ചെവി കടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ
കോയമ്പത്തൂർ : സിഗരറ്റ് വാങ്ങി വലിച്ചതിന്റെ കാശ് ചോദിച്ചതിന് കടയുടമയുടെ ചെവി കടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ. തമിഴ്നാട് സ്പെഷല്‍ പൊലീസ് നാലാമത് ബറ്റാലിയനിലെ കെ.മുഹമ്മദ് ആഷിക്കിനെ(24)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഗാന്ധിപുരത്തെ തിരുവള്ളുവര്‍ ബസ് സ്റ്റാന്‍ഡിലെ പെട്ടിക്കടയില്‍ മദ്യപിച്ചെത്തിയ മുഹമ്മദ് ആഷിക് കട ഉടമ ശെന്തില്‍കുമാറിന്റെ മകന്‍ ശെല്‍വ ശിവയോട് മൂന്ന് സിഗരറ്റുകള്‍ ആവശ്യപ്പെട്ടു.ഒന്ന് അവിടെ നിന്ന് വലിച്ചശേഷം പോകാൻ തുടങ്ങിയ മുഹമ്മദ് ആഷിക്കിനോട്സിഗരറ്റ് വിലയായ 54 രൂപ തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ശെല്‍വ ശില്‍വയുടെ തലയ്ക്കടിക്കുകയും വലതു ചെവി കടിച്ചുപറിക്കുകയുമായിരുന്നു. ശെല്‍വ ശിവയുടെ കരച്ചിൽ കേട്ട് മറ്റുള്ള കടക്കാരും നാട്ടുകാരും ചേർന്ന് മുഹമ്മദിനെ തടഞ്ഞുവയ്ക്കുകയായിരുന്നു.പിന്നീട് കാട്ടൂര്‍ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് ആഷിക്കിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ശെൽവ ശിവ സര്‍ക്കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
NEWS
ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്‌എസ് മാര്‍ച്ച്
പരപ്പനങ്ങാടി: ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്‌എസ് മാര്‍ച്ച്. പരപ്പനങ്ങാടിയിലെ ചിത്രകാരനും, അധ്യാപകനുമായ അത്തോളി നാരായണന്‍ മാസ്റ്റര്‍ പുരാണ കഥയെ ആസ്പദമാക്കിയുള്ള പെയിന്റിങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഘ്പരിവാറിനെ പ്രകോപിതരാക്കിയത്. ഹിന്ദുവികാരം വ്രണപെടുത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായുള്ള ആർഎസ്എസ് മാർച്ച്. അതേസമയം പ്രകോപനം സൃഷ്ടിച്ച് വീട്ടിലേക്കെത്തിയ സംഘത്തെ വീടിന്റെ മുന്‍പില്‍ എത്തുന്നതുവരെ പോലിസ് തടയാഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് ഹിന്ദു മതത്തെ കുത്തകയാക്കാനുള്ള ആർഎസ്എസ് ശ്രമത്തെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാറിന് ചൂട്ടു പിടിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്
Read More » -
NEWS
തലവൂര്‍ കുരാ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷം
പത്തനാപുരം : കുന്നിക്കോട് തലവൂര്‍ കുരാ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും കുടിവെള്ള പൈപ്പുകളും തകര്‍ത്തു. കൊല്ലം -പുനലൂർ റൂട്ടിലെ ഹാള്‍ട്ട് സ്റ്റേഷനായ കുരായില്‍ രാത്രി പ്ലാറ്റ്ഫോമില്‍ വെളിച്ചമില്ലാത്തതും സാമൂഹികവിരുദ്ധശല്യം വര്‍ധിക്കാൻ കാരണമാണ്.സാമൂഹികവിരുദ്ധര്‍ മറിച്ചിട്ട കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. കുന്നിക്കോട് പൊലീസിന്‍റെ ഭാഗത്ത് നിന്ന് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
NEWS
മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
മാവേലിക്കര: ബൈക്കില്‍ കാറിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പല്ലാരിമംഗലം സോപാനത്തില്‍ സോമരാജന്റെ മകന്‍ ജിതിന്‍ രാജ് (സുധി32), സഹോദരിയുടെ ഭര്‍ത്താവ് ഓലകെട്ടിയമ്ബലം പൊന്നേഴ മുകേഷ് ഭവനത്തില്‍ മുരളിയുടെ മകന്‍ മുകേഷ് മുരളി (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ഓലകെട്ടിയമ്ബലം നിര്‍മ്മാല്യം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് പല്ലാരിമംഗലത്തേക്ക് വരികയായിരുന്നു. വാഹനത്തെ മറികടക്കുമ്ബോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.രണ്ടു പേരും തൽക്ഷണം മരിക്കുകയായിരുന്നു.
Read More » -
India
അമിത് ഷായുമായി ജൂനിയര്‍ എൻടിആര്‍ കൂടിക്കാഴ്ച നടത്തി
ഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ജൂനിയറെ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയുടെ മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്. അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍. എൻടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എൻടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്. ജൂനിയര്‍ എൻടിആറിനെ കാണും മുൻപ് ഹൈദരാബാദിലെ പ്രശസ്തമായ…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത; ഹര്‍ജി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വരുന്നത്. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹര്‍ജിയിലുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം…
Read More » -
NEWS
തിരക്കുള്ള റോഡിൽ യുവതിയുടെ ഡ്രൈവിംഗ് പരിശീലനം; നഷ്ടപ്പെട്ടത് ഒരു കുട്ടിയുടെ ജീവൻ
ഇത് അലൻ കരുനാഗപ്പള്ളി സ്വദേശിയാണ്. 9-ാം ക്ലാസുകാരൻ.ഇന്നലെ അവൻ കൊല്ലപ്പെട്ടു. കരാട്ടെ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴി കാർ ഇടിച്ചാണ് അലൻ കൊല്ലപ്പെട്ടത്.ഡ്രൈവിംഗിൽ കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരു യുവതി ഓടിച്ച കാർ ഇടിച്ചാണ് അവൻ മരിച്ചത്.ഒന്നല്ല, രണ്ടു തവണയാണ് അലനെ ആ കാർ ഇടിച്ചത്.ആദ്യം നിലത്തു വീണ അവൻ എണീറ്റ് തന്റെ സൈക്കിൾ ഉയർത്തി പോകാൻ നോക്കിയിരുന്നു.എന്നാൽ യുവതി ആക്‌സിലേറ്ററിൽ വീണ്ടും കാലമർത്തുകയും കാർ നിയന്ത്രണം വിട്ട് അലനെ വീണ്ടും ഇടിച്ചു തെറിപ്പിക്കുകയും ശരീരത്തിൽ കൂടി കയറിയിറങ്ങി അവൻ മരണപ്പെടുകയുമായിരുന്നു. യുവതിയോ, യുവാവോ, മധ്യവയസ്കനോ, പ്രായമുള്ളവരോ ആരെങ്കിലുമാകട്ടെ വ്യക്തമായ ഡ്രൈവിംഗ് പരിശീലനം ലഭിക്കാതെ അല്ലെങ്കിൽ ഒരു പരിശീലകൻ കൂടെയില്ലാതെ തിരക്കുള്ള റോഡിലേക്ക് ദയവായി വാഹനവുമായി ഇറങ്ങരുത്. തിരക്കുള്ള വൈകുന്നേരം കാർ പഠിക്കാൻ നോക്കിയപ്പോൾ ഇല്ലാതായത് ഒരു കുട്ടിയുടെ ജീവനാണ്.കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ ദേവരാജ് എന്ന അലൻ.മരുതൂർക്കുളങ്ങര വടക്കേത്തറയിൽ രാജു-സുഗന്ധി ദമ്പതികളുടെ മൂത്ത…
Read More »