NEWS

ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്‌എസ് മാര്‍ച്ച്‌

പരപ്പനങ്ങാടി: ഹിന്ദു മതത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ അധ്യാപകന്റെ വസതിയിലേക്ക് ആര്‍എസ്‌എസ് മാര്‍ച്ച്‌.
പരപ്പനങ്ങാടിയിലെ ചിത്രകാരനും, അധ്യാപകനുമായ അത്തോളി നാരായണന്‍ മാസ്റ്റര്‍ പുരാണ കഥയെ ആസ്പദമാക്കിയുള്ള പെയിന്റിങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സംഘ്പരിവാറിനെ പ്രകോപിതരാക്കിയത്. ഹിന്ദുവികാരം വ്രണപെടുത്തിയെന്നാരോപിച്ച്‌ സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായുള്ള ആർഎസ്എസ് മാർച്ച്.
അതേസമയം പ്രകോപനം സൃഷ്ടിച്ച്‌ വീട്ടിലേക്കെത്തിയ സംഘത്തെ വീടിന്റെ മുന്‍പില്‍ എത്തുന്നതുവരെ പോലിസ് തടയാഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് ഹിന്ദു മതത്തെ കുത്തകയാക്കാനുള്ള ആർഎസ്എസ് ശ്രമത്തെ ഒറ്റപ്പെടുത്തണമെന്ന്  സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘപരിവാറിന് ചൂട്ടു പിടിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്

Back to top button
error: