ഇത് അലൻ കരുനാഗപ്പള്ളി സ്വദേശിയാണ്.
9-ാം ക്ലാസുകാരൻ.ഇന്നലെ അവൻ കൊല്ലപ്പെട്ടു.
കരാട്ടെ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴി കാർ ഇടിച്ചാണ് അലൻ കൊല്ലപ്പെട്ടത്.ഡ്രൈവിംഗിൽ കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരു യുവതി ഓടിച്ച കാർ ഇടിച്ചാണ് അവൻ മരിച്ചത്.ഒന്നല്ല, രണ്ടു തവണയാണ് അലനെ ആ കാർ ഇടിച്ചത്.ആദ്യം നിലത്തു വീണ അവൻ എണീറ്റ് തന്റെ സൈക്കിൾ ഉയർത്തി പോകാൻ നോക്കിയിരുന്നു.എന്നാൽ യുവതി ആക്‌സിലേറ്ററിൽ വീണ്ടും കാലമർത്തുകയും കാർ നിയന്ത്രണം വിട്ട് അലനെ വീണ്ടും ഇടിച്ചു തെറിപ്പിക്കുകയും ശരീരത്തിൽ കൂടി കയറിയിറങ്ങി അവൻ മരണപ്പെടുകയുമായിരുന്നു.
യുവതിയോ, യുവാവോ, മധ്യവയസ്കനോ, പ്രായമുള്ളവരോ ആരെങ്കിലുമാകട്ടെ വ്യക്തമായ ഡ്രൈവിംഗ് പരിശീലനം ലഭിക്കാതെ അല്ലെങ്കിൽ ഒരു പരിശീലകൻ കൂടെയില്ലാതെ തിരക്കുള്ള റോഡിലേക്ക് ദയവായി വാഹനവുമായി ഇറങ്ങരുത്.
തിരക്കുള്ള വൈകുന്നേരം കാർ പഠിക്കാൻ നോക്കിയപ്പോൾ ഇല്ലാതായത് ഒരു കുട്ടിയുടെ ജീവനാണ്.കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ ദേവരാജ് എന്ന അലൻ.മരുതൂർക്കുളങ്ങര വടക്കേത്തറയിൽ രാജു-സുഗന്ധി ദമ്പതികളുടെ മൂത്ത മകൻ.
വാർത്താ മാധ്യമങ്ങളിൽ അലനെക്കുറിച്ച് അധികമൊന്നും കണ്ടില്ല.പൊതു മണ്ഡലത്തിൽ ഇടപെടുന്ന ആരും ഈ വാർത്ത അറിഞ്ഞതായിപ്പോലും തോന്നുന്നില്ല. സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പോലും അനങ്ങി കാണുന്നില്ല.ചാനലുകാർക്ക് ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമായി ഇനിയും തോന്നിയിട്ടില്ലാവാം.
തിരുത്തലുകൾ ആവശ്യമാണ്.
അലന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ പങ്ക് ചേരുന്നു.
#newsthen