പത്തനാപുരം : കുന്നിക്കോട് തലവൂര്‍ കുരാ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും കുടിവെള്ള പൈപ്പുകളും തകര്‍ത്തു.
കൊല്ലം -പുനലൂർ റൂട്ടിലെ ഹാള്‍ട്ട് സ്റ്റേഷനായ കുരായില്‍ രാത്രി പ്ലാറ്റ്ഫോമില്‍ വെളിച്ചമില്ലാത്തതും സാമൂഹികവിരുദ്ധശല്യം വര്‍ധിക്കാൻ കാരണമാണ്.സാമൂഹികവിരുദ്ധര്‍ മറിച്ചിട്ട കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.
കുന്നിക്കോട് പൊലീസിന്റെ ഭാഗത്ത് നിന്ന് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.