NEWS

സിഗരറ്റിന്റെ പൈസ ചോദിച്ച കടയുടമയുടെ ചെവി കടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ

കോയമ്പത്തൂർ : സിഗരറ്റ് വാങ്ങി വലിച്ചതിന്റെ കാശ് ചോദിച്ചതിന് കടയുടമയുടെ ചെവി കടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ.
തമിഴ്നാട് സ്പെഷല്‍ പൊലീസ് നാലാമത് ബറ്റാലിയനിലെ കെ.മുഹമ്മദ് ആഷിക്കിനെ(24)യാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഗാന്ധിപുരത്തെ തിരുവള്ളുവര്‍ ബസ് സ്റ്റാന്‍ഡിലെ പെട്ടിക്കടയില്‍ മദ്യപിച്ചെത്തിയ മുഹമ്മദ് ആഷിക് കട ഉടമ ശെന്തില്‍കുമാറിന്റെ മകന്‍ ശെല്‍വ ശിവയോട് മൂന്ന് സിഗരറ്റുകള്‍ ആവശ്യപ്പെട്ടു.ഒന്ന് അവിടെ നിന്ന് വലിച്ചശേഷം പോകാൻ തുടങ്ങിയ മുഹമ്മദ് ആഷിക്കിനോട്സിഗരറ്റ് വിലയായ 54 രൂപ തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ  ശെല്‍വ ശില്‍വയുടെ തലയ്ക്കടിക്കുകയും വലതു ചെവി  കടിച്ചുപറിക്കുകയുമായിരുന്നു. ശെല്‍വ ശിവയുടെ കരച്ചിൽ കേട്ട് മറ്റുള്ള കടക്കാരും നാട്ടുകാരും ചേർന്ന് മുഹമ്മദിനെ തടഞ്ഞുവയ്ക്കുകയായിരുന്നു.പിന്നീട് കാട്ടൂര്‍ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് ആഷിക്കിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Signature-ad

 

ശെൽവ ശിവ സര്‍ക്കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: