മസ്കറ്റ് :അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിനിടെ മസ്കറ്റ് എയര്‍പോര്‍ട്ടിൽ വച്ച് തൃശൂര്‍ സ്വദേശി മരിച്ചു.
കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ് മരിച്ചത്. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു.
പനിയും പ്രമേഹവും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിൽ എത്തിയതായിരുന്നു.ഉടൻതന്നെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.