Month: August 2022

  • NEWS

    മലയാളിയെ ഹിന്ദി പഠിപ്പിക്കാനെത്തി, ഒടുവിൽ മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ഉത്തർപ്രദേശുകാരൻ

    വർഷങ്ങൾക്കു മുൻപാണ്.ഹിന്ദി ദേശീയഭാഷയാക്കണമെന്ന അപേക്ഷയുമായി ഒരു യു പിക്കാരൻ പയ്യൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ സമീപിച്ചു.മുഴുവൻ ദക്ഷിണേന്ത്യക്കാരേയും ഹിന്ദി പഠിപ്പിക്കണം എന്നതാണ് പയ്യൻ്റെ മറ്റൊരു ആവശ്യം. “നീയിപ്പോൾ വെറുമൊരു വിദ്യാർത്ഥി മാത്രമാണ്. നിനക്ക് അങ്ങനെയൊക്കെ പറയാം.എനിക്ക് ഭാരതത്തിലെ മുഴുവൻ ജനങ്ങളേയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്.ദക്ഷിണേന്ത്യക്കാർ, അവർ സ്വമനസ്സാലെ പഠിക്കാൻ തയ്യാറാകുന്നതുവരെ അവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.ഉത്തരേന്ത്യക്കാർ ഒരു ജന്മം മുഴുവൻ തലയുംകുത്തി നിന്നാൽ ഏതെങ്കിലും ദ്രാവിഡഭാഷ പഠിക്കാൻ കഴിയുമോ ? പറ്റുമെങ്കിൽ നീയൊരു കാര്യം ചെയ്യ്-,അങ്ങ് തെക്ക് കേരളത്തിൽ മലയാളം എന്നൊരു ഭാഷയുണ്ട്.കഴിയുമെങ്കിൽ അതൊന്ന് പഠിച്ചെടുക്കാൻ നോക്ക്.ആ ഭാഷ കുറച്ച് പ്രയാസമാണെങ്കിലും നിനക്കതിന് സാധിച്ചേക്കും.നീ മലയാളം വെറുതെ പഠിച്ചാൽ മാത്രം പോര.ആ ഭാഷയിൽ നിൻ്റെ കൈയ്യൊപ്പ് പതിയണം.നിൻ്റെതായ സംഭാവനകൾ ഉണ്ടാകണം. മികച്ചൊരു മലയാള സാഹിത്യകാരനായി നീ വളരുകയും പേരെടുക്കുകയും വേണം” അന്നത്തെ ആ പയ്യനാണ് ഡോ.സുധാംശു ചതുർവേദി. നെഹ്റുവിൻ്റെ ‘വെല്ലുവിളി’ സധൈര്യം ഏറ്റെടുത്ത് മലയാളം പഠിച്ച മഹാൻ.മലയാളത്തിൽ ഡോക്ടറേറ്റ് എടുത്ത ആദ്യ…

    Read More »
  • Kerala

    സർവ്വ സീമകളും ലംഘിച്ച്‌ നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് ഗവർണർ വ്യക്തമാക്കണം:തോമസ് ഐസക്

    ഗവർണ്ണർ പദവി എന്നും വിവാദമായിട്ടുണ്ട്. പക്ഷേ, ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. കേരള സർക്കാർ അനുനയിപ്പിക്കുന്നതിന് എത്ര ശ്രമിച്ചാലും വഴങ്ങില്ലായെന്ന ശാഠ്യത്തിലാണ് കേരള ഗവർണർ ആരിഫ് ഖാൻ. അത് ഇപ്പോൾ ഗവർണർ പദവിയുടെ മാന്യത വിട്ട് ഒരു വൈസ് ചാൻസലറെ ക്രിമിനലെന്നും മറ്റും വിളിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഗവർണർ മനസിലാക്കേണ്ടുന്ന ഒരു വസ്തുതയുണ്ട്. വളരെ ആദരണീയനായ ഒരു ചരിത്ര പണ്ഡിതനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ബിജെപിയുടെ കീഴിൽ എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി എല്ലാ അക്കാദമിക് വേദികളിലും ആർഎസ്എസ് ശിങ്കിടികളെ നിയമിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്റു സർവ്വകലാശാല അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകളിലെ സംഭവവികാസങ്ങൾ ആരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ സർവ്വകലാശാലകളെ ഗവർണറെ ഉപയോഗപ്പെടുത്തി അതുപോലെ അധപതിപ്പിക്കുവാൻ അനുവദിക്കില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന ചുവടെ ചേർക്കുന്നു. ഗവർണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തതാണ്. അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ…

    Read More »
  • NEWS

    തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

    കോഴിക്കോട്: ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്ബ്ര കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലില്‍വെച്ച്‌ ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നത്. എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. ഇവര്‍ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    സ്കൂട്ടറില്‍ നിന്ന് വീണ രണ്ട് പേര്‍ കാറിടിച്ച്‌ മരിച്ചു

    തൃശൂർ: പുത്തൂർ ചോചേരിക്കുന്ന് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആക്ടീവ സ്കൂട്ടറില്‍ നിന്ന് വീണ രണ്ട് പേര്‍ കാറിടിച്ച്‌ മരിച്ചു. കാച്ചേരി കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന വല്ലനാറ്റിങ്കര രാജന്റെ മകന്‍ വിനോജ് (36), പുത്തൂര്‍ കോക്കാത്ത് വടക്കന്‍ വീട്ടില്‍ സണ്ണിയുടെ മകന്‍ ബാബു (47) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച് വൈകിട്ടാണ് അപകടം. ചോച്ചേരിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിലെക്ക് പോകുന്ന വഴിയിലെ കുത്തനെയുള്ള ഇറക്കത്തിലൂടെ വരുന്നതിനിടെ ആക്ടിവ സ്കൂട്ടര്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും ആഴത്തിലുള്ള പുത്തൂര്‍ പൊന്നുക്കര റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം പൊന്നുക്കരയില്‍ നിന്നും പുത്തൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാർ ഇരുവരുടെയും മുകളിൽക്കൂടി കയറിയിറങ്ങുകയായിരുന്നു.

    Read More »
  • LIFE

    തരംഗമായി മമ്മൂക്കയുടെ റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

      പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിമാറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. മനുഷ്യ മുഖമുള്ള പാറ, പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ചു കിടക്കുന്ന മമ്മൂട്ടി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർക്ക് വ്യക്തം. കെട്ട്യോളാണ് എന്റെ മാലാഖ സിനിമയുടെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഔദ്യോഗികമായ അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്ന്…

    Read More »
  • Kerala

    മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

    തൃശൂര്‍: മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഏഴ് ഡ്രൈവര്‍മാരേയും അഞ്ച് കണ്ടക്ടര്‍മാരേയുമാണ് കസ്റ്റഡിയിലെടുത്തത്. ശക്തന്‍, വടക്കേ സ്റ്റാന്‍ഡില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും കസ്റ്റഡില്‍ എടുത്തത്. രാവിലെ 6:30 മുതല്‍ 7:30 വരെയാണ് പരിശോധന നടന്നത്.  

    Read More »
  • NEWS

    കോഴിക്കോട് ബീച്ചിൽ സംഘർഷം;ഒരാൾ അറസ്റ്റിൽ

    കോഴിക്കോട്: ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാ​ഗമായി ജെഡിടി കോളജ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കാര്‍ണിവലിന്റെ സമാപനത്തിലായിരുന്നു സംഘർഷം. സമാപന ദിവസത്തിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു.ഇതിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റ് തീർന്നിട്ടും കൂടുതൽ ആളുകൾ തള്ളിക്കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.തടയാനെത്തിയ പോലീസുകാരെയാണ് ആക്രമിച്ചത്.

    Read More »
  • NEWS

    ഷാജഹാന്‍ വധം; അന്വേഷണം ബിജെപി നേതാക്കളിലേക്ക് 

    പാലക്കാട് :സിപിഐഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്‍ വധക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതായി സൂചന. കേസില്‍ പ്രതികളായവര്‍ ഷാജഹാനെ കൊലപ്പെടുത്തുന്നതിന്റെ മുന്‍പും ശേഷവും ബിജെപി ജില്ലാ നേതാവിനെ അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മരുതറോഡ്, മലമ്ബുഴ പഞ്ചായത്തുകളിലെ അഞ്ച് പ്രാദേശിക നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടില്‍ ആവാസ്, മലമ്ബുഴ സ്വദേശി ജിനീഷ്, കുന്നംകാട് സ്വദേശികളായ സിദ്ധാര്‍ഥന്‍, ബിജു എന്നിവര്‍ സജീവ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഷാജഹാനെ വധിക്കാന്‍ ആയുധം നല്‍കിയ ആവാസ് ആര്‍എസ്‌എസിന്റെ കല്ലേപ്പുള്ളി ശാഖാ മുഖ്യശിക്ഷക് ആയി പ്രവര്‍ത്തിച്ച്‌ വ്യക്തിയാണ്. ജിനീഷ് ബിജെപിയുടെ ചേമ്ബന ബൂത്ത് പ്രസിഡന്റുമായിരുന്നു.     കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്ബുഴ കവയിലെ ചേമ്ബനയിലും ആയുധങ്ങള്‍ കണ്ടെടുത്ത വിളയംപൊറ്റയിലുമെത്തി അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ചേമ്ബനയില്‍ നടത്തിയ തെളിവെടുപ്പിനിടെ നാലു ഫോണുകളും കണ്ടെടുത്തു. പാറകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു…

    Read More »
  • NEWS

    അടുത്ത മാസത്തോടെ 5 ജി ; നിങ്ങളുടെ ഫോണിൽ ലഭ്യമാണോന്ന് പരിശോധിക്കാം

    ദില്ലി: 5ജി സേവനങ്ങള്‍  ഇന്ത്യയില്‍ ആരംഭിക്കുന്നു.എയര്‍ടെല്‍ സെപ്തംബര്‍ തുടക്കത്തോടെ അവരുടെ 5ജി സേവനങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ 5ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈലിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്.എന്നാല്‍ പഴയ സ്മാർട്ട് ഫോണുകളിൽ ഇത് ലഭിക്കണമെന്നില്ല. ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്. അതില്‍ മികച്ച മാര്‍ഗം ഫോണിന്‍റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്‌സില്‍ സിം ആന്‍ഡ് നെറ്റ്വര്‍ക്ക്സ് സൈറ്റിങ്‌സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകള്‍ ഉപയോഗിച്ച്‌ തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍…

    Read More »
  • India

    രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മൂന്ന് മലയാളി വനിതകൾ ആരൊക്കെ…? വിശദ വിവരങ്ങൾ അറിയുക

    ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ മൂന്ന് മലയാളികളും ഇടംപിടിച്ചു. കഴിഞ്ഞ ദിവസം കൊടക് പ്രൈവറ്റ് ബാങ്കും ഹുറുൺ ഇന്ത്യയും ചേർന്നാണ് രാജ്യത്തെ അതിസമ്പന്നരായ 100 വനിതകളുടെ പട്ടിക പുറത്തുവിട്ടത്. വിദ്യാ വിനോദ്, അലീഷ മൂപ്പൻ, ഷീല കൊച്ചൗസേപ് എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടിയ മലയാളികൾ. ദുബായ് ആസ്ഥാനമായുള്ള സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ കമ്പനിയുടെ സ്ഥാപകയും സി.ഇ.ഒയുമായ വിദ്യാവിനോദിന്റെ ആസ്തി 2,780 കോടി രൂപയാണ്. പട്ടികയിൽ 21-ാം സ്ഥാനത്താണ് വിദ്യ. 540 കോടി ആസ്തിയുള്ള വി സ്റ്റാറിന്റെ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പട്ടികയിൽ അമ്പത്തിനാലാം സ്ഥാനത്തുള്ളത്. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ഡെപ്യൂട്ടി എം.ഡി അലീഷ മൂപ്പൻ പട്ടികയിൽ 64-ാം സ്ഥാനത്താണ്. അലീഷ മൂപ്പന്റെ ആസ്തി 410 കോടിയാണ്.

    Read More »
Back to top button
error: