കോഴിക്കോട്: ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്ബ്ര കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്.
കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലില്‍വെച്ച് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നത്. എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്.
ഇവര്‍ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം.