തൃശൂർ: പുത്തൂർ ചോചേരിക്കുന്ന് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആക്ടീവ സ്കൂട്ടറില്‍ നിന്ന് വീണ രണ്ട് പേര്‍ കാറിടിച്ച് മരിച്ചു.
കാച്ചേരി കനാല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന വല്ലനാറ്റിങ്കര രാജന്റെ മകന്‍ വിനോജ് (36), പുത്തൂര്‍ കോക്കാത്ത് വടക്കന്‍ വീട്ടില്‍ സണ്ണിയുടെ മകന്‍ ബാബു (47) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച് വൈകിട്ടാണ് അപകടം.
ചോച്ചേരിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിലെക്ക് പോകുന്ന വഴിയിലെ കുത്തനെയുള്ള ഇറക്കത്തിലൂടെ വരുന്നതിനിടെ ആക്ടിവ സ്കൂട്ടര്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും ആഴത്തിലുള്ള പുത്തൂര്‍ പൊന്നുക്കര റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം പൊന്നുക്കരയില്‍ നിന്നും പുത്തൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാർ ഇരുവരുടെയും മുകളിൽക്കൂടി കയറിയിറങ്ങുകയായിരുന്നു.