Month: August 2022

  • NEWS

    വയോധികയെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തി

    പാലക്കാട്: വയോധികയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കണ്ണാടിയില്‍ ദൈവാന (75)ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന സുരക്ഷയും പലിശയും നല്‍കുന്ന 5 ബാങ്ക് പദ്ധതികൾ

    മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന സുരക്ഷയും പലിശയും നല്‍കുന്ന 5 ബാങ്കുകള്‍ ഏതെന്ന് നോക്കാം. എസ്ബിഐ വീകെയര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേകം ആരംഭിച്ച പദ്ധതിയാണ് എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്. 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള 2 കോടിയില്‍ കൂറവുള്ള നിക്ഷേപത്തിനാണ് എസ്ബിഐ വീകെയര്‍ പദ്ധതിയുടെ ഭാഗായി ഉയര്‍ന്ന പലിശ ലഭിക്കുക. 5 വര്‍ഷത്തിന് മുകളില്‍ സാധരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനമാണ് എസ്ബിഐ നല്‍കുന്ന പലിശ. ഇതിനൊപ്പം 0.80 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ 2020 മേയ് 18നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കായി സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചത്. 5 വര്‍ഷം 1 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാധാരണ നിരക്കില്‍…

    Read More »
  • NEWS

    30 ശതമാനം വിലക്കുറവിൽ ഓണം ഖാദി മേള

    പത്തനംതിട്ട:ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ സജ്ജമായി. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്‌ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുളള വിവിധ തരം വസ്ത്രങ്ങളാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചതാണ് ഖാദി സില്‍ക്ക് തുണിത്തരങ്ങള്‍. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ ഏഴു വരെ നീളുന്ന ഓണം ഖാദി മേള കാലയളവില്‍ 30 ശതമാനം കിഴിവ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, കുഞ്ഞുടുപ്പുകള്‍, മുണ്ടുകള്‍, ടവ്വലുകള്‍, കിടക്കകള്‍, തലയിണകള്‍ തുടങ്ങി വിവിധ തരം ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ വിപുല ശേഖരമാണ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്.     ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട ടൗണ്‍ എന്നിവിടങ്ങളില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ നിന്നും തികച്ചും…

    Read More »
  • India

    ഇന്ത്യന്‍മണ്ണില്‍ ഓടിവിളയാടാന്‍ ചീറ്റ പറന്നെത്തും; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു!

    ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ മണ്ണില്‍ ഇനി ചീറ്റപ്പുലിയുടെ കാല്‍പതിയും. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തമാസത്തോടെ എട്ടു ചീറ്റകളെ കൊണ്ടുവരുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. ചീറ്റകളെ എത്തിച്ച് പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കുനോ ദേശീയോദ്യാന മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതു കുറഞ്ഞാല്‍ ചീറ്റകളെ കൊണ്ടുവരും. ചീറ്റകളെ കൊണ്ടുവരാന്‍ നമീബിയന്‍ സര്‍ക്കാരുമായുള്ള നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. ചീറ്റകളെ ഇന്ത്യയിലെത്തിച്ചശേഷം, ആദ്യ 30 ദിവസം താമസിപ്പിക്കുന്ന ക്വാറന്റൈന്‍ പ്രദേശം ആനകളെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചീറ്റകള്‍ക്ക് വേട്ടയാടാനായി കൃഷ്ണമൃഗങ്ങള്‍, മ്ലാവ് എന്നിവയുള്‍പ്പെടെ 700 മൃഗങ്ങളെയും ഇവിടെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നമീബിയയില്‍നിന്നും ചീറ്റകളെ കുനോയ്ക്കടുത്ത വിമാനത്താവളത്തിലെത്തിച്ചശേഷം ഹെലികോപ്റ്ററുകളില്‍ ഉദ്യാനത്തില്‍ നിര്‍മിക്കുന്ന ഹെലിപാഡുകളില്‍ ഇറക്കാനാണ് തീരുമാനം. നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും കൊണ്ടുവരേണ്ട ചീറ്റകളെ ആറുമാസംമുമ്പ് കണ്ടെത്തിയിരുന്നു. കാട്ടില്‍ വേട്ടയാടാന്‍ കഴിയുന്നവയെയാണ് തിരഞ്ഞെടുത്തത്. ഇവയുടെ വാക്‌സിനേഷന്‍, രക്തപരിശോധന, റേഡിയോ കോളറിങ് തുടങ്ങിയ ആരോഗ്യപരിപാലനങ്ങളും പരിശോധനകളും പൂര്‍ത്തിയായി. ദക്ഷിണാഫ്രിക്കയില്‍നിന്ന്…

    Read More »
  • Kerala

    യു.ഡി.എഫ്. ചലനമുണ്ടാക്കയെങ്കിലും ഇടത് കോട്ടയ്ക്ക് ഇളക്കമില്ല; മട്ടന്നൂരില്‍ ഭരണം എല്‍.ഡി.എഫിനുതന്നെ

    കണ്ണൂര്‍: യു.ഡി.എഫ്. കഴിഞ്ഞതവണത്തേതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍നേടിയെങ്കിലും ഇക്കുറിയും മട്ടന്നൂര്‍ ഭരിക്കുക എല്‍.ഡി.എഫ്. തന്നെ. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് 25 വര്‍ഷമായി തുടരുന്ന ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ നേടിയ യുഡിഎഫിന് ഇക്കുറി 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞതവണ 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21ല്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25, സിപിഐക്കും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം…

    Read More »
  • NEWS

    മട്ടന്നൂ‌ര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച 

    കണ്ണൂർ :മട്ടന്നൂ‌ര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു.ഇതോടെ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി.കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്.ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല.

    Read More »
  • NEWS

    നെടുമ്പാശേരിയിൽ 18 കിലോ മെഥാക്വിനോളുമായി മലയാളി പിടിയിൽ

    കൊച്ചി :അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി മലയാളി യാത്രക്കാരന്‍ പിടിയിൽ.ഞായറാഴ്ചയാണ് സംഭവം. സിംബാബ് വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്ബോഴാണ് സിയാല്‍ സുരക്ഷാ വിഭാഗമാണ് മുരളീധരന്‍ നായരെ പിടികൂടിയത്. ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.  ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡൽഹിയിൽ കാത്തുനിന്ന നൈജീരിയന്‍ യുവതിയും ഡൽഹി കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    Read More »
  • NEWS

    പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

      പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്പവും ഭാവവുമാർന്ന ഗാനങ്ങളാൽ ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ ആരാധകരെ നേടിയ നയ്യാര നൂറിന് 2006-ൽ പാക് സർക്കാർ ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറി. 1950 ൽ അസമിലെ ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് മുമ്പ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് അദ്ദേഹമാണ്. 1958-ലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലേക്ക് നയ്യാരയും കുടുംബവും കുടിയേറിയത്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പിന്നണി ഗായികയായിരുന്നു നയ്യാര നൂർ. പാകിസ്ഥാൻ ടിവി ഷോകളിലും രാജ്യത്തുടനീളമുള്ള കച്ചേരികളിലും തത്സമയ ഗസൽ ആലാപന കച്ചേരികളിലും അവർ പ്രശസ്തയായിരുന്നു. സംഗീതം പഠിച്ചിട്ടില്ലാത്ത നൂർ, ഗായകരായ കാനൻ ബാലയുടെയും ബീഗം…

    Read More »
  • NEWS

    മാവേലിക്കര ലോക്‌സഭാ മണ്ഡലം 2024-ല്‍ ബി.ജെ.പി പിടിച്ചെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി

    മാവേലിക്കര :മാവേലിക്കര ലോക്‌സഭാ മണ്ഡലം 2024-ല്‍ ബി.ജെ.പി പിടിച്ചെടുക്കുമെന്ന് കേന്ദ്ര ഊർജ്ജ-രാസവള സഹമന്ത്രി ഭഗവന്ത് ഖുബെ. ചെങ്ങന്നൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 45 ശതമാനം വോട്ടാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടാകും.പ്രമുഖ നേതാക്കളടക്കം ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും, ഒരുമയെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികൾ :മുഖ്യമന്ത്രി

    ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്ജ്വലമായ ജനകീയ സമരങ്ങളുടെ ഫലമായാണ് നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75-ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന്റെ പേരില്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ ജയിലുകളില്‍ അടയ്ക്കപ്പെട്ട് കൊടിയ പീഡനങ്ങളും യാതനകളും നേരിടേണ്ടിവന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സംഭാവനകളെയും കേരള നിയമസഭ ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്‌കാരങ്ങളെയും നിരവധി ഭാഷകളെയും, വ്യത്യസ്ത ധാരകളില്‍പ്പെട്ടതും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതുമായ ഇവിടുത്തെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും, മതവിശ്വാസികളെയും, മതവിശ്വാസികളല്ലാത്തവരെയും എല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു മഹത്തായ നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനം എന്ന് കേരള നിയമസഭ ഓര്‍മ്മിക്കുന്നു. അതില്‍ പങ്കെടുത്ത ആദിവാസികള്‍, ദളിതര്‍, യുവജനങ്ങള്‍,…

    Read More »
Back to top button
error: