IndiaNEWS

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മൂന്ന് മലയാളി വനിതകൾ ആരൊക്കെ…? വിശദ വിവരങ്ങൾ അറിയുക

ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ മൂന്ന് മലയാളികളും ഇടംപിടിച്ചു. കഴിഞ്ഞ ദിവസം കൊടക് പ്രൈവറ്റ് ബാങ്കും ഹുറുൺ ഇന്ത്യയും ചേർന്നാണ് രാജ്യത്തെ അതിസമ്പന്നരായ 100 വനിതകളുടെ പട്ടിക പുറത്തുവിട്ടത്. വിദ്യാ വിനോദ്, അലീഷ മൂപ്പൻ, ഷീല കൊച്ചൗസേപ് എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വനിതകളുടെ പട്ടികയിൽ ഇടം നേടിയ മലയാളികൾ.

ദുബായ് ആസ്ഥാനമായുള്ള സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ കമ്പനിയുടെ സ്ഥാപകയും സി.ഇ.ഒയുമായ വിദ്യാവിനോദിന്റെ ആസ്തി 2,780 കോടി രൂപയാണ്. പട്ടികയിൽ 21-ാം സ്ഥാനത്താണ് വിദ്യ. 540 കോടി ആസ്തിയുള്ള വി സ്റ്റാറിന്റെ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പട്ടികയിൽ അമ്പത്തിനാലാം സ്ഥാനത്തുള്ളത്.

Signature-ad

ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ഡെപ്യൂട്ടി എം.ഡി അലീഷ മൂപ്പൻ പട്ടികയിൽ 64-ാം സ്ഥാനത്താണ്. അലീഷ മൂപ്പന്റെ ആസ്തി 410 കോടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: